സ്കൂളിൽ പന്ത്രണ്ടുകാരൻ സഹപാഠിയെ വെടിവച്ചുകൊന്നു

Written by Web Desk1

Published on:

ഹെൽസിങ്കി (Helsinki) : ഫിൻലൻഡിലെ വന്റാ നഗരത്തിലെ വിയത്തോള സെക്കൻഡറി സ്കൂളിൽ (Vietola Secondary School in Vantaa, Finland) പന്ത്രണ്ടുകാരൻ നടത്തിയ വെടിവയ്പിൽ ഒരു സഹപാഠി കൊല്ലപ്പെട്ടു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. വെടിവച്ച ബാലനെ തോക്കു സഹിതം പൊലീസ് പിടികൂടി. എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇന്നലെ രാവിലെ 9ന് ആയിരുന്നു സംഭവം. ബന്ധുവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്. ഫിൻലൻഡി (Finland) ൽ കേസെടുക്കാനുള്ള കുറഞ്ഞ പ്രായം 15 ആണ്. വെടിവച്ച ബാലനിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം ശിശു ക്ഷേമ വിഭാഗം അധികൃതർക്കു കൈമാറും.

നായാട്ട് പ്രധാന വിനോദമായതിനാൽ 56 ലക്ഷം മാത്രം ജനസംഖ്യയുള്ള ഫിൻലൻഡി ( Finland) ൽ 15 ലക്ഷത്തിലേറെ തോക്കു ലൈസൻസ് നൽകിയിട്ടുണ്ട്. 2007ൽ ടൂസുലയിലെ ഒരു സ്കൂളിൽ പതിനെട്ടുകാരൻ 9 പേരെ വെടിവച്ചുകൊന്നശേഷം സ്വയം വെടിവച്ചു മരിച്ച സംഭവമുണ്ടായി. 2008ൽ കൊഹയോകിയിലെ ഒരു കോളജിൽ ഇരുപത്തിരണ്ടുകാരൻ 10 പേരെ വെടിവച്ചു കൊന്നു. ഈ സംഭവങ്ങൾക്കുശേഷം തോക്കു ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ കർശനമാക്കിയിട്ടുണ്ട്.

Related News

Related News

Leave a Comment