കൊച്ചി (Kochi) : ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി കൂട്ടുകാരികളോട് ഇക്കാര്യം പറഞ്ഞതോടെ വിവരം പുറത്തറിയുകയായിരുന്നു. 2024 ഡിസംബറില്‍ ആയിരുന്നു പീഡനമുണ്ടായത്. (Class IX student molested his sister. When the girl told her friends about this, the information came out. The harassment took place in December 2024.) ഭയം കാരണം പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീട്ടില്‍ രക്ഷകര്‍ത്താക്കള്‍ ഇല്ലാതിരുന്നപ്പോഴാണ് പീഡനം നടന്നത്. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി വിവരം സഹപാഠിയോട് പറയുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി. ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
പാലാരിവട്ടം പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിക്ക് തുടര്‍ച്ചയായി കൗണ്‍സിലിങ് നല്‍കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്തയാള്‍ ആയതിനാല്‍ കേസുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസിക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കും. വിദ്യാര്‍ത്ഥി ലഹരിക്ക് അടിമയാണെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിതരണം നടത്തുന്നത് പതിവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.