കോടതിമുറിയില്‍ അഭിഭാഷകയെ കുത്തിവീഴ്ത്തി 63-കാരന്‍…

Written by Web Desk1

Published on:

ബെംഗളൂരു (Bengaluru) : കോടതിക്കുള്ളില്‍ അഭിഭാഷകയെ 63-കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം. കോടതിയിലായിരുന്നു സംഭവം. അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമല(38)യ്ക്കാണ് കുത്തേറ്റത്. ആക്രമണം നടത്തിയ ജയറാം റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ഏവരെയും നടുക്കിയ സംഭവം. കുത്തേറ്റ വിമലയും കെട്ടിട നിര്‍മാണ കമ്പനിയുടമയായ ജയറാം റെഡ്ഡിയും നേരത്തെ അടുപ്പത്തിലായിരുന്നു. പിന്നീട് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജയറാം റെഡ്ഡിക്കെതിരേ വിമല വധശ്രമം ആരോപിച്ച് കേസ് നല്‍കി. ഈ കേസിന്റെ വിചാരണയ്ക്കായി എത്തിയപ്പോഴായിരുന്നു സംഭവം.

Related News

Related News

Leave a Comment