Friday, July 4, 2025

ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം…

Must read

- Advertisement -

ചെന്നൈ (Chennai) : വാഹനാപകടത്തിൽ തമിഴ്നാട് കള്ളക്കുറിച്ചിയിൽ 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം. ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 2 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിലാണ് സംഭവം. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

See also  അമേരിക്കയിൽ നിന്നെത്തി വീട്ടിലേക്ക് പോകുംവഴി ലോറിയുമായി കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article