ചെന്നൈ (Chennai) : കളിപ്പാട്ടത്തിലെ എൽഇഡി ബൾബ് വിഴുങ്ങിയ അഞ്ച് വയസുകാരൻ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ഒടുവിൽ ആശ്വാസം നേടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുത്ത ചുമയുമായി ചെന്നൈയിലെ മെഡിക്കൽ കോളേജിൽ കുട്ടി ചികിത്സ തേടിയത്. മറ്റൊരു ആശുപത്രിയിൽ നിന്ന് രണ്ട് തവണ ബ്രോങ്കോസ്പി രീതിയിലൂടെ ശ്വാസ നാളിയിൽ തറച്ച നിലയിലുള്ള എൽഇഡി ബൾബ് പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെയായിരുന്നു ഇത്.
സിടി സ്കാനിൽ അന്യ പദാർത്ഥം തങ്ങിയ സ്ഥലം കൃത്യമായി കണ്ടെത്തിയ ശേഷമാണ് നെഞ്ച് തുറന്ന് ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതോടെയാണ് കുട്ടിയെ ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്.
സിടി സ്കാനിലൂടെ ശ്വാസനാളിയിൽ തറച്ച് കയറിയ എൽഇഡി ബൾബ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ബ്രോങ്കോസ്പിയിലൂട തന്നെയാണ് പുറത്തെടുത്തത്. 3.2 സെന്റി മീറ്റർ നീളമുള്ള എൽഇഡി ബൾബാണ് കുട്ടി അബദ്ധത്തിൽ വിഴുങ്ങിയത്. രണ്ട് തവണ ബ്രോങ്കോസ്പിക്ക് ശ്രമിച്ചപ്പോൾ ബൾബ് വീണ്ടും മുന്നോട്ട് നീങ്ങുകയും പെട്ടന്ന് പുറത്തെടുക്കാൻ സാധിക്കാത്ത നിലയിൽ ശ്വാസകോശ നാളിയിൽ കുറുകെ തറച്ച് തയറിയ അവസ്ഥയിലാവുകയായിരുന്നു. ഏപ്രിൽ മാസത്തിലാണ് കളിക്കാനായി വാങ്ങിയ കാറിനുള്ളിലെ എൽഇഡി ബൾബ് കുട്ടി കഴിക്കുന്നത്.
സ്കാനിലാണ് അന്യ വസ്തു ശ്വാസകോശത്തിൽ കുടുങ്ങിയെന്ന് വ്യക്തമായത്. മൂന്ന് പീഡിയാട്രിക് സർജൻമാരും അനസ്തീഷ്യ വിദഗ്ധരുടേയും സാന്നിധ്യത്തിലാണ് കോശങ്ങളിൽ കുടുങ്ങിയ എൽഇഡി ബൾബ് ബ്രോങ്കോസ്പിയിലൂടെ മാറ്റിയത്. കോശങ്ങളിൽ അണുബാധയുണ്ടായേക്കാവുന്ന സാഹചര്യത്തിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.