Saturday, April 5, 2025

ലഖ്നൗവിൽ അമ്മയെയും നാല് സഹോദരിമാരെയും 24 കാരൻ കൊലപ്പെടുത്തി…

Must read

- Advertisement -

ലഖ്നൗ (Lucknow) : ഉത്തർപ്രദേശിലെ ലഖ്നൗവിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ. ‘ശരൺജിത്ത്’ ഹോട്ടലിൽ ഡിസംബർ 31ന് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്.

പ്രതി അർഷാദിനെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നി​ഗമനം. അർഷാദിന്റെ കുടും​ബം ആഗ്ര സ്വദേശികളാണ്. അർഷാദിന്റെ സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) അമ്മ അസ്മ എന്നിവരാണ് മരിച്ചത്.

കൈത്തണ്ടയിൽ മുറിവേറ്റ നിലയിലാണ് മൃത​ദേഹങ്ങൾ കണ്ടെത്തിയത്. ഭക്ഷണത്തിൽ ലഹരി മരുന്ന് കലർത്തി നൽകിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സെൻട്രൽ ലഖ്‌നൗ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) രവീണ അറിയിച്ചു. തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ഡിസംബർ 30നാണ് മരിച്ച അഞ്ച് പേരും ‘ശരൺജിത്ത്’ ഹോട്ടലിൽ എത്തിയത്. അർഷാദിന്റെ അച്ഛനും ഇവർക്കൊപ്പം ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. പിതാവ് ബദറിനും കേസിൽ പങ്കുണ്ടെന്നാണ് പൊലീസിന് സംശയിക്കുന്നത്. പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചുവെന്നും പൊലീസ് അറിയിച്ചു.

See also  മുൻ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article