Friday, April 4, 2025

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ 24 മണിക്കൂറും സേവനം; ഫെഫ്ക ടോൾ ഫ്രീ നമ്പർ പുറത്തിറക്കി

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക.

പുതിയ ടോൾ ഫ്രീ നമ്പർ വഴി 24 മണിക്കൂറും സേവനം എല്ലാവർക്കും സേവനം ലഭ്യമാക്കുമെന്ന് ഫെഫ്ക. സിനിമാ മേഖലയിൽ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകള്‍ക്ക് 8590599946 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കാം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്‌ വന്നതിനു പിന്നാലെയാണ് സുപ്രധാനമായ ഇടപെടലുമായി ഫെഫ്ക്ക രംഗത്ത് വന്നിരിക്കുന്നത്. സ്ത്രീകൾ മാത്രമായിരിക്കും പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുക. പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കിൽ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചു. ഇന്ന് ഉച്ചയോടെ നമ്പർ ആക്റ്റീവ് ആകും.

See also  അഞ്ജനയുടെ വിവാഹത്തിന് കൈത്താങ്ങായി സെറാഫ്‌സ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article