Thursday, April 3, 2025

കാറിന്റെ ഡോറിലിരുന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഓടയിലേക്ക് വീണു, 22കാരന് ദാരുണാന്ത്യം…

Must read

- Advertisement -

രാജപുരം (Rajapuram) : കാസർഗോഡ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം. കർണാടകയിലെ സൂറത്കൽ എൻഐടിയിലെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സൂറത്കൽ എൻഐടിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി അറീബുദ്ധീനാണ് മരിച്ചത്.

റായ്ച്ചൂർ സ്വദേശിയായ 22കാരൻ അറീബുദ്ധീൻ കാറിന്റെ ഗ്ലാസ് താഴ്ത്തി ഡോറിലിരുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് പൊലീസ് വിശദമാക്കുന്നത്. റാണിപുരത്തേക്കുള്ള വഴിയിൽ പെരുതടി അങ്കണവാടിക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

അറീബുദ്ധീൻ ഉൾപ്പെടെ നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഡോറിലിരുന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ നിയന്ത്രണ നഷ്ടമായ കാർ ഓടയിൽ വീഴുകയായിരുന്നു.അപകടസമയത്ത് കാറിനും മൺതിട്ടയ്ക്കും ഇടയിലായി പോയ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.

അറീബുദ്ധീന് ഒപ്പമുണ്ടായിരുന്ന സഹപാഠികൾക്ക് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഈ റോഡിൽ അപകടം പതിവാണെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്.

See also  തിരുവനന്തപുരത്ത്‌ അമ്മയും മകളും മരിച്ച നിലയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article