കൊച്ചി (Kochi) :10 -)o ക്ലാസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 55 കാരൻ അറസ്റ്റിൽ. (55-year-old man arrested for raping and impregnating a 10-year-old girl.) എറണാകുളം വാഴക്കുളം ചെമ്പറകി സ്വദേശി രാജൻ എന്ന 55 കാരനെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത്. തുടർന്നാണ് കേസ് നൽകിയത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നാം തീയതിക്കും സെപ്റ്റംബർ 30-നും ഇടയിലുള്ള ഒരു ദിവസം വൈകിട്ടാണ് പ്രതി പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നത്.
പിന്നീട് തൊട്ടടുത്ത മൂന്ന് ദിവസങ്ങളിൽ പീഡനം തുടർന്നു. കഴിഞ്ഞ ദിവസം ശാരീരിക ബുദ്ധിമുട്ട് കാരണം നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തടിയിട്ടപറമ്പ് പോലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.