തിരുവനന്തപുരം: തിരുവല്ലം, വണ്ടിത്തടത്ത് യുവതി തൂങ്ങി മരിച്ചു
വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻ വീട്
ഷഹ്‌ന മൻസിലിൽ ഷാജഹാന്റെയും സുൽഫത്തിൻറെയും മകൾ ഷഹ്‌ന (23) യെയാണ് 26-ാo തീയതി വൈകിട്ട് 5 മണിയോടു കൂടി സ്വന്തം വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ ഷാൾ കൊണ്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.
മൂന്ന് വർഷം മുമ്പ് കാട്ടാക്കട വജ്ര ഇലക്ട്രിക്കൽ ഉടമസ്ഥൻ, S N ഹൗസിൽ നജീബിന്റേയും, ഭാര്യ നജീഷാ സുനിതയുടേയും മൂത്ത മകനായ നൗഫലുമായാണ് വിവാഹം നടന്നത്. ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്.
ഭർത്താവുമായുള്ള സ്വരച്ചേർച്ചയെ തുടർന്ന് മൂന്ന് മാസമായി സ്വന്തം വീട്ടിൽ കഴിയുയുകയായിരുന്നു. ഭർത്താവിന്റെ അനുജൻറെ മകൻറെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പോകാൻ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്തിയെങ്കിലും അനുജനോ അഛനോ , അമ്മയോ ക്ഷണിക്കാതെ പോയാൽ തന്നെ ഉപദ്രവിക്കും എന്ന ഭയത്താൽ ഭർത്താവി പോകാൻ തയ്യാറായില്ല. ശേഷം നൗഫൽ ഷഹ്നയുടെ മുറിയിൽ കയറി അര മണിക്കൂർ ഞാൻ കാറിൽ വെയിറ്റ് ചെയ്യും അല്ലേൽ ഞാൻ കുട്ടിയെയും കൊണ്ട് പോകും എന്ന് ഭീഷണി പ്പെടുത്തി കുഞ്ഞിനെയുമെടുത്ത് പുറത്തെ കാറിൽ കുറച്ച് സമയം കാത്തിരുന്ന് നൗഫൽ പോകുകയായിരുന്നു. ഇതിനിടയിൽ ഷഹ്നയുടെ പിതാവിന്റെ സഹോദരൻ അനു നയിപ്പിക്കാൻ ശ്രമിച്ചു വെങ്കിലും ഷഹ്ന വഴങ്ങിയില്ല.തുടർന്ന് യുവതി മുറിയിൽ കയറി വാതിലടച്ചു.
ഏറെ സമയം കഴിഞ്ഞും പുറത്ത് വരുന്നത് കാണാത്തതിനാൽ വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചു. പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോൾ ഫാനിന്റെ കൊളുത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇപ്പോൾ വീട്ടുകാരുടെ പ്രധാന സംശയം നൗഫലിനോടൊപ്പം ചെന്നില്ലേൽ മാനസികമായി തളർത്തുന്ന ഭീഷണി പ്പെടുത്തിയതിന്റെ വിഷമത്തിലായിരിക്കാം ഈ കൃത്യം മകൾ ചെയ്തതായി മാതാപിതാക്ക പറയുന്നു കൂടാതെ നൗഫലിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പൈൽസിന്റെ ഓപ്പറേഷന് വാർഡിൽ അഡ്മിറ്റായിരുന്ന സമയത്ത് കുഞ്ഞിന് കൊടുക്കാൻ ബ്രഡിൽ ജാം പുരട്ടുമ്പോൾ നജീഷാ സുനിതയുടെ ദേഹത്ത് തെറിച്ച് വീണ ദേഷ്യത്തിൽ ഷഹ്നായുടെ തുട കടിച്ച് മുറിച്ചു ഈ വിവരം പുറത്ത് പറഞ്ഞാൽ നൗഫൽ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ നിന്നും ചാടി ചാകുമെന്ന് ഷഹ്‌ന യെ ഭീഷണി പെടുത്തുകയും ചെയ്തു. ഈ മുറിവിന്റെ അടയാളം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിട്ടുള്ളതായി പറയുന്നുന്നു.ഷഹ്നയുടെ വീട്ടുകാർ എഴുപത്ത് പവന്റെ സ്വർണ്ണവും പാരിദോഷങ്ങൾ നല്കി ട്ടുണ്ടെന്നും ഈ സ്വർണ്ണം നൗഫലിന്റെ മാതാവ് കൈവശപ്പെടുത്തിയതായി പറയുന്നു. സാമ്പത്തികമായി ഉന്നത നിലയിൽ നിൽക്കുന്ന നൗഫലിന്റെ മാതാപിതാക്കൾക്ക് സാധാരക്കാരുടെ കുടുംബത്തിലെ അംഗമായ ഷഹ്നയോട് വളരെ മ്ലേഛമായിട്ടാണ് പെരുമാറുന്നതെന്നും. നിന്നെ നമുക്ക് വേണ്ട എന്നും നീ ഒഴിഞ്ഞ് പോകൂ എന്ന് മിക്കപ്പോഴും കരഞ്ഞ് പറയാറുണ്ട് എന്നും ഈ വിവരം അപ്പപ്പോൾ തന്നെ വീട്ടിൽ വിളിച്ച് പറയുമായിരുന്നു വെന്നും ഷഹ്നയുടെ മാതാപിതാക്കൾ. ഷഹ്ന മരിച്ച് ദിവസങ്ങൾ ആയിട്ടും തിരുവല്ലം പോലീസിൽ കൃത്യമായ വിവരങ്ങളോടെ പരാതി നൽകിയിട്ടും മരണത്തിന് കാരണക്കാരയ ഭർത്താവിനേയോ മാതാപിതാക്കളേയോ ചോദ്യം ചെയ്ത് കുറ്റക്കാർക്ക് എതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു കേരള മുഖ്യമന്ത്രി, സംസ്ഥാന DGP, മനുഷ്യാവകാശ കമ്മീഷൻ, എന്നിവർക്ക് പരാതി നൽകാൻ തീരുമാനിച്ചു ഒന്നര വയസ്സുള്ള റിയാൻ ആണ് ഏക മകൻ.
സഹോദരൻ: സെയ്ദ് മുഹമ്മദ് ജി