തിരുവനന്തപുരം (Thiruvananthapuram) : വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനും അനുജനും തമ്മിൽ നല്ല ബന്ധം ആയിരുന്നുവെന്ന് സമീപത്തെ കടയുടമ്മ സിന്ധു.
വൈകുന്നേരം അഫ്സാൻ സ്കൂളിൽ നിന്നും വരുന്നത് കണ്ടു. പിന്നീട് അഫാൻ ബൈക്കിൽ അഫ്സാനെ കൂട്ടി പോകുന്നത് കണ്ടെന്നും സിന്ധു പറഞ്ഞു. “ഏകദേശം നാലരയോടെയാണ് അഫ്സാൻ സ്കൂൾ വിട്ട് വരുന്നത് കണ്ടത്. മൂത്തവൻ വണ്ടിയിൽ കൊണ്ടുപോകുന്നതും ഞാൻ കണ്ടു. തിരിച്ച് ഓട്ടോയിൽ ഒറ്റയ്ക്ക് അഫ്സാൻ വരുന്നതാണ് ഞാൻ കണ്ടത്. കയ്യിൽ എന്തോ ഒരു കവറുണ്ടായിരുന്നു. ഇളയയാൾ ഇടയ്ക്കിടെ കടയിൽ വരാറുണ്ട്. ഇന്നലെ കണ്ടപ്പോഴും ഞാൻ വിചാരിച്ചു, ഇപ്പോൾ വരുമല്ലോ തണുത്ത വെള്ളം വാങ്ങാനെന്ന്. പറ്റിൽ വാങ്ങിയിട്ട് ഉമ്മ തരുമെന്ന് പറഞ്ഞാണ് പോകാറ്”, സിന്ധു കണ്ണുനിറഞ്ഞുകൊണ്ട് പറഞ്ഞു.