കൈ വേദനിക്കാതെ സേവനാഴി ഇല്ലാതെ നല്ല നൂലുപോലുള്ള ഇടിയപ്പം ഉണ്ടാക്കാം. എങ്ങനെ??

Written by Web Desk1

Updated on:

ഇ‌ടിയപ്പം അല്ലെങ്കിൽ നൂലപ്പം ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. എന്നാൽ മിക്കവർക്കും ഉണ്ടാക്കാൻ മടിയുള്ള ഒരു വിഭവമാണിത്. ഇ‌ടിയപ്പം തയ്യാറാക്കാൻ അത്ര എളുപ്പമല്ല എന്നതാണ് ഇതിന് കാരണം. മാവ് സേവനാഴിയിൽ എടുത്ത് കറക്കി ഉണ്ടാക്കുന്നതായതിനാൽ എളുപ്പത്തിൽ ഇത് തയ്യാറാക്കാനാവില്ല. എന്നാൽ സേവനാഴി ഇല്ലാതെ വളരെ എളുപ്പത്തിൽ നല്ല സോഫ്‌ട് നൂലപ്പം തയ്യാറാക്കാൻ കഴിഞ്ഞാലോ? എങ്ങനെയെന്ന് നോക്കാം.

ആദ്യം ഒരു പാത്രത്തിൽ ആവശ്യത്തിന് അരിപ്പൊടി എടുക്കണം. ഇതിൽ ഉപ്പും ഒന്നര ടീസ്‌പൂൺ വെളിച്ചെണ്ണയും ചേർത്തതിനുശേഷം എല്ലാം നന്നായി യോജിപ്പിച്ചുകൊടുക്കണം. ഇതിലേയ്ക്ക് നല്ല ചൂടുവെള്ളം ഒഴിച്ച് മാവ് സ്‌പൂൺ വച്ചുതന്നെ കുഴച്ചെടുക്കാം. ഇത് ഒരു പത്തുമിനിട്ടുനേരം അടച്ചുവച്ചതിനുശേഷം ചൂട് തണുക്കുമ്പോൾ കൈകൊണ്ട് നന്നായി കുഴച്ചെടുത്ത് ബോൾ രൂപത്തിൽ ആക്കിയെടുക്കാം.

ഇനി സേവനാഴിക്ക് പകരമായി പച്ചക്കറിയോ ചീസോ ഗ്രേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഗ്രേറ്റർ എടുത്ത് വാഴയിലയിലോ അല്ലെങ്കിൽ ഇ‌ടിയപ്പം പാത്രത്തിൽ നേരിട്ടോ മാവ് ഗ്രേറ്റ് ചെയ്‌തെടുക്കാം. സേവനാഴിയിലേത് പോലെ വട്ടത്തിൽ കറക്കിയെടുക്കാൻ സാധിക്കില്ലെങ്കിലും നല്ല നൂലുപോലെ മാവ് കിട്ടും. ഇനി മാവിന്റെ മുകളിലേയ്ക്ക് തേങ്ങ ചിരകിയത് ചേർത്തുകൊടുത്തതിനുശേഷം നൂലപ്പം വേവിച്ചെടുക്കാം. വെറും 20 മിനിട്ടിൽ നൂലപ്പം റെഡിയായി.

See also  ഓറഞ്ച് ലഡു; ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ലഡു ഇനി വീട്ടിൽ തയ്യാറാക്കാം

Leave a Comment