രുചികരമായ തക്കാളി സൂപ്പ് പരീക്ഷിച്ചാലോ..?

Written by Web Desk1

Published on:

സൂപ്പുണ്ടാക്കണം എന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ട്. പക്ഷെ സൂപ്പ് ഉണ്ടാക്കാൻ ആവശ്യമായതൊന്നും ഇല്ലാത്തതിനാൽ ആ പ്ലാൻ ഉപേക്ഷിച്ചവരായിരിക്കും മിക്കവരും. തക്കാളിയും ചില നിത്യോപയോഗ സാധനങ്ങളുമുണ്ടെങ്കിൽ രുചികരവും ആരോഗ്യപ്രദവുമായ ഒരു വെജിറ്റബിൾ സൂപ്പ് പരീക്ഷിച്ച് നോക്കിയാലോ…

ആവശ്യമായ ചേരുവകൾ

തക്കാളി – 200 ഗ്രാം
കാരറ്റ് – 100 ഗ്രാം
ചുവന്നുള്ളി – 4 എണ്ണം
വെള്ളം – 8 ഗ്ലാസ്
വെളിച്ചെണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

തക്കാളിയും കാരറ്റും അരിഞ്ഞ് മിക്സിയില്‍ അടിച്ചെടുത്ത് വെള്ളത്തില്‍ തിളപ്പിക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞ് അല്‍പം വെളിച്ചെണ്ണയില്‍ വറുത്ത് സൂപ്പിലിടണം. തക്കാളി കൊണ്ടുള്ള വെജിറ്റൽ സൂപ്പ് റെഡി. ചെറുചൂടോടു കൂടി കഴിക്കാവുന്നതാണ്.

See also  ബ്രൊക്കൊളിയും ക്യാരറ്റും കൊണ്ടുള്ള കിടിലൻ പുട്ട് വ്യത്യസ്ത രുചിയിൽ…..

Leave a Comment