സൂപ്പര്‍ മൈസൂര്‍പ്പാക്ക് മൂന്ന് ചേരുവയില്‍…

Written by Web Desk1

Updated on:

മധുരം എന്നത് പലരും അല്‍പം അകലെ നിര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ മധുരം കഴിക്കാന്‍ ഇഷ്ടമുള്ളവരെങ്കില്‍ ഇനി വീട്ടില്‍ തയ്യാറാക്കിയ മധുരം കഴിച്ചോളൂ. ഇതില്‍ മായമൊന്നും ചേര്‍ക്കാത്തത് കൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. മാത്രമല്ല മധുരവും നെയ്യും എല്ലാം നമ്മുടെ ഇഷ്ടത്തിന് ചേര്‍ക്കാവുന്നത് കൊണ്ട് തന്നെ ആ പേടിയും വേണ്ട. ഇനി നിങ്ങള്‍ക്ക് വീട്ടില്‍ തയ്യാറാക്കാം നല്ല സോഫ്റ്റ് ആയ മൈസൂര്‍പ്പാക്ക്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

ആവശ്യമുള്ള ചേരുവകള്‍

കടലമാവ് – 120 ഗ്രാം
നെയ്യ് – അരക്കപ്പ്
പഞ്ചസാര – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം കടലമാവ് എടുത്ത് ഇത് ചെറിയ തീയ്യില്‍ നല്ലതുപോലെ ഒന്ന് വറുത്തെടുക്കുക. ഇത് ഗോള്‍ഡന്‍ നിറമായി വരുന്നത് വരെ വറുത്തെടുക്കണം. അതിന് ശേഷം ഇത് പ്ലേറ്റിലേക്ക് മാറ്റി തണുപ്പിക്കാന്‍ വെക്കുക. പിന്നീട് അതേ വീതിയില്‍ വരുന്ന ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം അരക്കപ്പ് നെയ്യ് ഉരുക്കി രണ്ട് ഭാഗങ്ങളായി നമ്മള്‍ അരിച്ച് വെച്ചിരിക്കുന്ന കടലമാവില്‍ ചേര്‍ക്കേണ്ടതാണ്. ഇത് നല്ലതുപോലെ ഉരുക്കി വേണം ചേര്‍ക്കുന്നതിന്. അതിന് ശേഷം നല്ലതുപോലെ മിക്‌സ് ചെയ്യുക. പിന്നീട് അല്‍പം കൂടി നെയ്യ് ചേര്‍ക്കുക. ബാക്കി നെയ്യ് മാറ്റി വെക്കേണ്ടതാണ്.

ഒരു ബേക്കിംഗ് ട്രേ എടുത്ത് അതിലേക്ക് നെയ്യ് ഒഴിച്ച് ഒന്ന് ഗ്രീസ് ചെയ്യുക. പിന്നീട് കടലാസ് പേപ്പര്‍ ഇതിന് മുകളിലേക്ക് നിരത്തി അതിലും അല്‍പം നെയ്യ് ചേര്‍ക്കുക. ഇത് മാറ്റി വെക്കുക. അതിന് ശേഷം അല്‍പം പഞ്ചസാര സിറപ്പ് നമുക്ക് തയ്യാറാക്കാം. ഇടത്തരം കട്ടിയുള്ള ഒരു പാനില്‍ പഞ്ചസാര ഇട്ട് അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ സിറപ്പ് രൂപത്തില്‍ മാറ്റുക. നിങ്ങള്‍ വിരല്‍ കൊണ്ട് തൊട്ടു നോക്കുമ്പോള്‍ പഞ്ചസാര സിറപ്പിന്‍റെ ഒരു തുള്ളി ഒട്ടിപ്പിടിക്കുകയും നൂല്‍ പരുവത്തില്‍ ആവുകയും വേണം. ഇതിലേക്ക് നമ്മള്‍ മിക്‌സ് ചെയ്ത് വെച്ച കടല മാവ് ചേര്‍ക്കുന്നു. ഇത് പേസ്റ്റ് രൂപത്തില്‍ ആവുന്നത് വരെ നല്ലതുപോലെ ഇളക്കിക്കൊടുക്കണം. ഈ മിശ്രിതം രണ്ട് മിനിറ്റ് ചെറുതീയ്യില്‍ വേവിക്കേണ്ടതാണ്. ശേഷം തുടര്‍ച്ചയായി ഇളക്കിക്കൊടുക്കുക. നമ്മള്‍ ചേര്‍ത്ത നെയ്യ് മുഴുവന്‍ ഇതില്‍ മിക്‌സ് ആവുന്നത് വരെ ഇളക്കണം. പിന്നീട് അല്‍പം നെയ്യ് കൂടി ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക.

അവസാന ഘട്ടമെന്ന നിലക്ക് മൈസൂര്‍പ്പാക്ക് നല്ലതുപോലെ കട്ടിയാവുന്നു, കൂടാതെ ഇവ കുമിളകള്‍ പോലെ കാണുകയും ചെയ്യുന്നു. പിന്നീട് അവസാനമായി രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യ് കൂടി ചേര്‍ക്കുക. ഇത് അടിയില്‍ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കുക. പിന്നീട് തീ ഓഫ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ശേഷം ഇത് സ്റ്റൗവ്വില്‍ നിന്ന് മാറ്റുക. ശേഷം നമ്മള്‍ ഗ്രീസ് ചെയ്ത് വെച്ച പാത്രത്തിലേക്ക് ഇത് മാറ്റുക. 10 മിനിറ്റ് വരെ ഇത് തണുപ്പിക്കാനായി വയ്ക്കാവുന്നതാണ്. പിന്നീട് ഇത് തണുത്ത ശേഷം മുറിച്ചെടുക്കുക. ഇത് വായു കടക്കാത്ത പാത്രത്തില്‍ വേണം സൂക്ഷിക്കാന്‍.

See also  രുചിയേറും ചെമ്മീന്‍ സമോസ

Leave a Comment