പനീര്‍ വിഭവങ്ങള്‍ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. പ്രത്യേകിച്ച് കുട്ടികളുടെ താരമാണ് പനീര്‍. ഇതുകൊണ്ട് വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു ഫ്രൈ ആണ് ഇന്നത്തെ വിഭവം. നല്ല സ്വാദോടെ കഴിക്കാം.
പനീര്‍ – 250 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – കാല്‍ടീസ്പൂണ്‍
കോൺഫ്ലോർ – അരകപ്പ്
മുളകുപൊടി – ഒരു സ്പൂണ്‍
ഗരംമസാല – കാല്‍ ടീസ്പൂണ്‍
പാല്‍ – 2 സ്പൂണ്‍
ബ്രഡ് ക്രംബ്‌സ് – ഒന്നര കപ്പ്
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – അര സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
പനീര്‍ ചെറിയ ക്യൂബുകളാക്കി മുറിച്ചെടുക്കുക. ഇനി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി പേസ്റ്റ് രൂപത്തിലാക്കി ഇതില്‍ പുരട്ടി വയ്ക്കുക. അഞ്ചുമിനിറ്റ് മാരിനേറ്റ് ചെയ്യണം. ശേഷം ഒരു പാത്രത്തില്‍ കോണ്‍ഫ്‌ളോര്‍, ഗരം മസാല, കുരുമുളക്, പാല്‍, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് കട്ടിയുള്ള മിശ്രിതം തയ്യാറാക്കി വയ്ക്കുക.
ഇനി പാന്‍ ചൂടാകുമ്പോള്‍ ഈ മിശ്രിതത്തില്‍ പനീര്‍ കഷണങ്ങള്‍ മുക്കി, ബ്രെഡ്ക്രംബ്‌സില്‍ പൊതിഞ്ഞ് സ്വര്‍ണനിറമാകുന്ന വരെ നന്നായി വറുത്തെടുക്കുക. കിടിലന്‍ പനീര്‍ ഫ്രൈ റെഡി.