ചേരുവകൾ
ട്യൂണ – 200 ഗ്രാം (1 ചെറുത്)
സവാള – 2 (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – വെളുത്തുള്ളി – 2 ടീസ്പൂൺ (ചതച്ചത്)
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഗരം മസാല പൊടി – ഒരു നുള്ള്
മല്ലിയില – 1 ടേബിൾ സ്പൂൺ
ഉരുളക്കിഴങ്ങ് (വേവിച്ചത്) – 1 (തൊലി നീക്കം ചെയ്ത് പൊടിക്കുക)
മൈദ – അര കപ്പ്
മുട്ടയുടെ വെള്ള – 2 (അൽപ്പം ഉപ്പ് ചേർത്ത് അടിക്കുക)
ബ്രെഡ് ക്രംബ്സ് – 1 കപ്പ്
ഉപ്പ് – പാകത്തിന്
എണ്ണ – 2 ടേബിൾ സ്പൂൺ + വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം:
- ട്യൂണയിൽ നിന്ന് വെള്ളം കളഞ്ഞു മാറ്റിവയ്ക്കുക.
- ഒരു പാനിൽ 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ഉള്ളിയും ഉപ്പും ചേർത്ത് മൃദുവാകുന്നത് വരെ വഴറ്റുക. ഇതിലേക്ക് അരിഞ്ഞ പച്ചമുളകും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക.
- ഇതിലേക്ക് കുരുമുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് ഒരു മിനിറ്റ് വേവിക്കുക. തുടർന്ന് ട്യൂണ ചേർത്ത് ചെറിയ തീയിൽ 3-4 മിനിറ്റ് വേവിക്കുക. മല്ലിയില ചേർത്ത് യോജിപ്പിച്ച് തീയിൽ നിന്ന് മാറ്റി വെക്കുക.
- ട്യൂണ മിശ്രിതത്തിലേക്ക് പൊടിച്ച ഉരുളക്കിഴങ്ങ് ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതത്തിൽ നിന്ന് 12- 14 ഉരുളകളാക്കി കട്ട്ലറ്റ് ആകൃതിയിൽ പരത്തി വെക്കുക.
- അവയിലോരോന്ന് എടുത്ത് മൈദ, മുട്ടയുടെ വെള്ള, ബ്രെഡ് ക്രംബ്സ് എന്ന ക്രമത്തിൽ കോട്ട് ചെയ്യുക. വീണ്ടും മുട്ടയുടെ വെള്ളയിലും പിന്നെ ബ്രെഡ് ക്രംബ്സ് കൊണ്ട് കോട്ട് ചെയ്യുക (കട്ട്ലറ്റ് ക്രിസ്പി ആക്കാൻ ഡബിൾ കോട്ടിങ് ചെയ്യാം).
- ഒരു ആഴത്തിലുള്ള പാനിൽ ഇടത്തരം തീയിൽ എണ്ണ ചൂടാക്കി ഈ ട്യൂണ കട്ട്ലറ്റുകൾ ക്രിസ്പിയാകുന്നതുവരെ വറുക്കുക.
കട്ട്ലറ്റ് ഒരു പേപ്പർ ടവലിലേക്ക് നീക്കി ചൂടോടെ ടൊമാറ്റോ കെച്ചപ്പിനൊപ്പം വിളമ്പാം.