പാലും പഞ്ചസാരയും വേണ്ട ! വീട്ടിൽ ഉണ്ടാക്കാം കൊതിയൂറും ഐസ്ക്രീം…

Written by Web Desk1

Published on:

ഐസ്ക്രീം ഇഷ്ടമല്ലാത്ത ആരും കാണില്ല എന്ന് തന്നെ പറയാം. എന്നാൽ ഐസ്ക്രീമിലെ ചേരുവകളിൽ പലർക്കും ആശങ്കയുണ്ടാകും. ഏതു തിരഞ്ഞെടുക്കും, ഏതു ദോഷകരമാണ് എന്നൊക്കെയുള്ള സംശയങ്ങളാണ് മിക്കപ്പോഴും കുട്ടികളെ ഐസ് ക്രീമിൽ നിന്ന് വിലക്കാൻ മാതാപിതാക്കളെ നിർബന്ധിതരാകുന്നത്. വീട്ടിൽ തന്നെ ഐസ് ക്രീം ഉണ്ടാക്കി നോക്കിയാൽ ഇനി നോ ടെൻഷൻ.

ആവശ്യമായ ചേരുവകൾ

മാങ്ങ – 2
തേൻ – 3 ടേബിൾസ്പൂൺ
കട്ടിയുള്ള തൈര് – 3 ടേബിൾസ്പൂൺ

മാങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി 3 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. തൈരും ഫ്രീസറിൽ വയ്ക്കുക. 3 മണിക്കൂറിനു ശേഷം മിക്സിയുടെ വലിയ ജാറിൽ, തണുത്ത മാങ്ങയും തൈരും തേനും കൂടി അടിച്ചെടുത്തു വീണ്ടും ഫ്രീസറിൽ 2 മണിക്കൂർ വച്ച് സ്കൂപ് ചെയ്തു എടുക്കാം. രുചിയൂറും ഐസ്ക്രീം തയാർ.

See also  ഉള്ളി തീയല്‍ ഉണ്ടാക്കാം…

Leave a Comment