ആവശ്യമുള്ള ചേരുവകള്‍
മുട്ട – 6
സവാള – 2
തക്കാളി -2
ചെറിയ ഉള്ളി- 3
വെളുത്തുള്ളി – 6
ഇഞ്ചി – ഒരു കഷ്ണം
നാളികേരം -1 കപ്പ്
മുളകുപൊടി – ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
മഞ്ഞപൊടി – കാല്‍ ടീസ്പൂണ്‍
കുരുമുളക് പൊടി – ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ -പാകത്തിന്
കറിവേപ്പില – രണ്ട് തണ്ട്
കറുവപ്പട്ട, ഏലക്ക, പെരുംജീരകം
തയ്യാറാക്കുന്ന വിധം
- ആദ്യം തന്നെ മുട്ടയെല്ലാം പുഴുങ്ങി തോട് കളഞ്ഞ് നടുവേ കീറി വെക്കണം
- ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് പട്ട, 2 ഗ്രാമ്പു, 1 ഏലക്ക, അര സ്പൂണ്‍ പെരുംജീരകം പൊട്ടിച്ചു ചെറിയ ഉള്ളി, വെളുത്തുളി 2 എണ്ണവും, ഒരു ചെറിയ ഇഞ്ചി കഷ്ണവും മുറിച്ച് നല്ലതുപോലെ വഴറ്റിയെടുക്കുക.
- പിന്നീട് ഇതിലേക്ക് തേങ്ങ ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ വറുത്തെടുക്കാം. പിന്നീട് ഇതിലേക്ക് ബാക്കിയുള്ള മസാലപ്പൊടികള്‍ ചേര്‍ക്കാവുന്നതാണ്.
- ചൂടാറി കഴിഞ്ഞാല്‍ ഇത് വെണ്ണ പോലെ അരച്ചെടുക്കേണ്ടതാണ്
- പിന്നീട് ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള , പച്ചമുളക് വാട്ടുക, ബാക്കി വെളുത്തുള്ളി ഇഞ്ചി എന്നിവ നല്ലതുപോലെ ചതച്ചു ചേര്‍ക്കണം
- പിന്നീട് തക്കാളി ചേര്‍ത്ത് നല്ലതുപോലെ അടച്ച് വെച്ച് തക്കാളി വേവുന്നത് വരെ വേവിച്ചെടുക്കുക
- ഇതിലേക്ക് അരച്ച് വെച്ച തേങ്ങയും പാകത്തിന് ഉപ്പും ചേര്‍ത്ത് 1 കപ്പ് വെള്ളം കൂടെ ഒഴിച്ച് നല്ലപോലെ തിളപ്പിച്ചെടുക്കണം.
- പതിനഞ്ച് മിനിറ്റിന് ശേഷം കറിയില്‍ എണ്ണ തെളിഞ്ഞ് കാണുമ്പോള്‍ അതിലേക്ക് ആവശ്യമെങ്കില്‍ ഒരു കഷ്ണം ചെറിയ ശര്‍ക്കര ചേര്‍ക്കാവുന്നതാണ്.
- പിന്നീട് മുട്ട ചേര്‍ത്ത് 2-3 മിനിറ്റിന് ശേഷം തീ ഓഫ് ചെയ്ത് കറിവേപ്പില ചേര്‍ക്കാവുന്നതാണ്. നല്ല മുട്ടക്കറി തയ്യാര്‍….