വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരത്തിൽ റവ പുഡ്ഡിംഗ്…

Written by Web Desk1

Published on:

മധുര വിഭവങ്ങൾ ഇഷ്ടമല്ലാത്തവരുണ്ടോ? കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. സ്കൂൾ വിട്ടെത്തുന്ന കുട്ടികൾക്കു വേണ്ടി എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടോ? എങ്കിൽ ഒരു പുഡ്ഡിംഗ് തന്നെ ട്രൈ ചെയ്തോളൂ. റവയും പാലുമാണ് പ്രധാന ചേരുവകൾ. വളരെ എളുപ്പത്തിൽ അത് തയ്യാറാക്കാം. ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു കഴിക്കുന്നതാണ് നല്ലത്.

ചേരുവകൾ

റവ – 1 1/2 ടേബിൾസ്പൂൺ
പാൽ – 2 1/2 കപ്പ്
പഞ്ചസാര – 1/2 കപ്പ്
ഉപ്പ് – 1 നുള്ള്
ജെലാറ്റിൻ – 1 ടേബിൾസ്പൂൺ
നാരങ്ങത്തൊലി – 1 നാരങ്ങ
മുട്ടയുടെ വെള്ള – 2

തയ്യാറാക്കുന്ന വിധം

* കുറച്ചു പാലിലേയ്ക്ക് റവ കലക്കി വയ്ക്കാം.
* ബാക്കി വന്ന പാൽ അടുപ്പിൽ വച്ചു തിളപ്പിക്കാം.
ഇതിലേയ്ക്ക് റവ കലക്കിയതും പഞ്ചസാരയും, ഒരു നുള്ള് ഉപ്പും ചേർക്കാം.
ഒരു ടേബിൾസ്പൂൺ ജെലാറ്റിൻ തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ വച്ച് അലിയിക്കാം.
* ഇത് പാലിലേയ്ക്കു ചേർക്കാം.
* ഒരു നാരങ്ങ പിഴിഞ്ഞതും, ഒപ്പം നാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്തതും ചേർത്തിളക്കാം. തീ കുറച്ചു വയ്ക്കാം.
* രണ്ട് മുട്ടയുടെ വെള്ളയും ചേർത്ത് യോജിപ്പിക്കാം.
* കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം.
ഇത് മോൾഡ് പാത്രത്തിലേയ്ക്കു മാറ്റി ഒരു മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യാനുസരണം കഴിക്കാം.

See also  ചിക്കൻ ചമ്മന്തി തയ്യാറാക്കാം

Leave a Comment