ഹോട്ടലിൽ കിട്ടുന്ന അതേ സ്വാദിൽ മയോണൈസ് വീട്ടിൽ ഉണ്ടാക്കിയാലോ?
ആവശ്യമായ ചേരുവകള്‍
മുട്ട – 1
ഉപ്പ് – 1/4 ടീസ്പൂണ്‍
പഞ്ചസാര – 1/4 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/4 ടീസ്പൂണ്‍
വിനാഗിരി / നാരങ്ങ നീര് – 1/2 ടീസ്പൂണ്‍
വെളുത്തുള്ളി – ഒരല്ലി (ഓപ്ഷണല്‍)
വെജിറ്റബിള്‍ ഓയില്‍ – 1 കപ്പ്
തയാറാക്കുന്ന വിധം
ചെറിയ മിക്‌സര്‍ ജാറില്‍ മുട്ട, ഉപ്പ്, പഞ്ചസാര, കുരുമുളകുപൊടി, വിനാഗിരി / നാരങ്ങ നീര്, വെളുത്തുള്ളി എന്നിവ ഇട്ടുകൊടുക്കുക. വെജിറ്റബിള്‍ ഓയില്‍ മൂന്ന് തവണയായി ചേര്‍ത്ത് കൊടുത്ത് 10 സെക്കന്റ് വരെ ഹൈ സ്പീഡില്‍ മൂന്ന് പ്രാവശ്യമായി അടിച്ചെടുക്കുക. 10 സെക്കന്‍ഡില്‍ കൂടുതല്‍ അടിക്കാന്‍ പാടില്ല. രുചികരമായ മയോണൈസ് റെഡി.