മാം​ഗോ ബ​ർ​ഫി​

Written by Web Desk1

Published on:

മാങ്ങാ സീസൺ ആരംഭിച്ചുകഴിഞ്ഞു. വായിൽ വെള്ള മൂറുന്ന ഒരു മംഗോ ബർഫി ആയാലോ….

ചേ​രു​വ​ക​ൾ

മാം​ഗോ പ​ൾ​പ്പ് – 3 ക​പ്പ്

നെ​യ്യ്- 2 ടേ​ബി​ള്‍ സ്പൂ​ണ്‍

ക​ട​ല​മാ​വ് – 1 ക​പ്പ്

ക​ശു​വ​ണ്ടി​പ്പ​രി​പ്പ് – 10 എ​ണ്ണം

ഏ​ല​ക്ക പൊ​ടി – 1 ടീ ​സ്പൂ​ണ്‍

മി​ല്‍ക് മെ​യ്ഡ് – 1 ടി​ൻ.

ത​യാ​റാ​ക്കു​ന്ന വി​ധം

ആ​ദ്യം ഇ​ളം ത​വി​ട്ടു​നി​റം ആ​കു​ന്ന​തു​വ​രെ ഒ​രു പാ​നി​ൽ ക​ട​ല​മാ​വ് വ​റു​ത്തെ​ടു​ത്തു മാ​റ്റി വെ​ക്കു​ക. എ​ന്നി​ട്ട് മാ​മ്പ​ഴ പ​ൾ​പ്പും മി​ൽ​ക്ക്മെ​യ്ഡും അ​ടി ക​ട്ടി​യു​ള്ള പാ​ത്ര​ത്തി​ൽ ഒ​രു​മി​ച്ച് വേ​വി​ക്കു​ക. വ​റു​ത്തു​വെ​ച്ച ക​ട​ല​പ്പൊ​ടി സാ​വ​ധാ​നം ചേ​ർ​ക്കു​ക. ക​ട്ട കെ​ട്ടാ​തെ ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക.

ശേ​ഷം നെ​യ്യ് ചേ​ർ​ത്ത് മി​ശ്രി​തം പാ​ത്ര​ത്തി​ന്റെ വ​ശ​ങ്ങ​ളി​ൽ നി​ന്ന് ഇ​ള​കി​വ​രു​ന്ന​ത് വ​രെ വേ​വി​ക്കു​ക. ക​ശു​വ​ണ്ടി പ​രി​പ്പും ഏ​ല​ക്കാ​പ്പൊ​ടി​യും ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. അ​ടു​പ്പി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്ത് നെ​യ്യ് പു​ര​ട്ടി​യ ആ​ഴം കു​റ​ഞ്ഞ പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റു​ക. മേ​ല്‍ ഭാ​ഗം ഒ​രേ​പോ​ലെ ആ​ക്കു​ക. ത​ണു​ത്ത​ശേ​ഷം ആ​വ​ശ്യ​മു​ള്ള ആ​കൃ​തി​യി​ൽ മു​റി​ച്ച് വി​ള​മ്പു​ക.

See also  മാമ്പഴവും തൈരും ചേർത്തൊരു കിടിലൻ സാലഡ്

Leave a Comment