ചേരുവകള്‍
- അരിപ്പൊടി – 1/2 കപ്പ്
- കോഴിമുട്ട – 1
- തേങ്ങ – 1/2 കപ്പ്
- പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍
- ഏലയ്ക്ക – 2 എണ്ണം
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- അര കപ്പ് അരിപ്പൊടിയിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിക്കാം.
- അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
- മൂന്ന് ടേബിൾസ്പൂൺ പഞ്ചസാരയിലേക്ക് രണ്ട് ഏലയ്ക്ക ചേർത്ത് നന്നായി പൊടിച്ചെടുക്കുക.
- ഇത് അരിപ്പൊടിയിലേക്ക് ചേർത്ത് യോജിപ്പിക്കാം.
- അൽപ്പം വെള്ളം കൂടി ചേർത്തിളക്കി മാവ് തയ്യാറാക്കാം.
- അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
- തയ്യാറാക്കിയ മാവിൽ നിന്നും അൽപ്പമെടുത്ത് ചെറിയ ഉരുളകളാക്കി എണ്ണയിലേക്കു ചേർത്ത് വറുക്കാം