കർക്കടക സ്പെഷ്യൽ ഉലുവ ബാർസ് വീട്ടിൽ എളുപ്പം തയ്യാറാക്കാം…

Written by Web Desk1

Published on:

കർക്കിടക മാസം ആരോഗ്യസംരക്ഷണത്തിന്റെ മാസം കൂടിയാണ്. പണ്ടത്തെ തലമുറ കർക്കിടക മാസ രോഗങ്ങളെ തടുത്തു നിർത്തിയിരുന്നത് പ്രത്യേക ഔഷധ പ്രയോഗങ്ങളിലൂടെ ആയിരുന്നു. ചില പ്രത്യേക മരുന്ന് കഞ്ഞികൾ, മരുന്ന് പ്രയോഗങ്ങൾ, തേച്ചുകുളി എന്നിവയൊക്കെ ഇതിൽപെടും. കർക്കിടക മാസത്തിൽ ഉലുവ കൊണ്ട് നമ്മൾ ധാരാളം ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.

ഉലുവ കൈപ്പ് നിറഞ്ഞത് ആയതുകൊണ്ട് തന്നെ ചെറുപ്പക്കാരും കുട്ടികളും അത് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഉലുവ കൊണ്ട് എല്ലാവർക്കും കഴിക്കാൻ പറ്റുന്ന കുട്ടികൾ പോലും ചോദിച്ചു വാങ്ങി കഴിക്കുന്ന ഉലുവ ബാർസ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നമുക്ക് കണ്ടാലോ…

നെയ്യ് – 4 ടേബിൾസ്പൂൺ

ശർക്കര – 250 ഗ്രാം

അരഗ്ലാസ്സ് വെള്ളത്തിൽ ഉരുക്കിയത് കാൻഡിഡ് ജിഞ്ചർ – 1 ടീസ്പൂൺ

കപ്പലണ്ടി- ആവശ്യത്തിന്’

തയ്യാറാക്കുന്ന വിധം

ഉലുവ നന്നായി കഴുകി വാരിയശേഷം ഒരു പാനിൽ ഇട്ടിട്ട് മീഡിയം തീയിൽ നന്നായി വറുത്തെടുക്കണം. ഇതൊരു പൊട്ടുന്ന പരുവം ആയി കഴിയുമ്പോൾ തീ ഓഫ് ചെയ്യാം. ചൂടാറിയ ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കാം.

ഉലുവ നന്നായി പൊടിച്ചെടുത്ത ശേഷം ഒരു പാനിലേക്ക് അരിച്ചു മാറ്റിയ ശേഷം ഇതിലേക്ക് നെയ്യ് ചേർത്ത് ഉലുവയും നെയ്യും കൂടി ഒരു അഞ്ച് മിനിറ്റ് നേരം മീഡിയം ഫ്ലെയിമിൽ നന്നായിട്ട് വരട്ടി എടുക്കണം.

ഇനി അല്പം കൂടി നെയ്യ് ചേർത്തശേഷം ഗോതമ്പുപൊടി കൂടി ചേർത്ത് രണ്ടും കൂടി നെയ്യിൽ നന്നായിട്ട് വരട്ടി എടുക്കാം. ഇനി ഇതിലേക്ക് ശർക്കരപ്പാനി ചേർത്ത് കൊടുക്കാം. ശർക്കര വെള്ളം ഒഴിച്ച് ഉരുക്കി ഒരു നൂൽ പരുവത്തിലാണ് എടുക്കേണ്ടത്. ഇനി തീ നന്നായി കുറയ്ക്കാം. ശേഷം ഇതിലേക്ക് കാൻഡിഡ് ജിഞ്ചർ ചേർത്തുകൊടുക്കാം (ഇത് ഓപ്ഷണൽ ആണ്, ഇഷ്ടമുള്ളവർ ചേർത്ത് കൊടുത്താൽ മതി).

ഇതൊരു അഞ്ച് മിനിറ്റ് വലിയിച്ചെടുത്ത ശേഷം തീ ഓഫ് ചെയ്യുന്നതിനു മുമ്പായിട്ട് ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ചേർത്ത് കൊടുക്കാം. അതിനുശേഷം തീ ഓഫ് ചെയ്ത് ഇതിലേക്ക് ചെറുതായി പൊടിച്ച കപ്പലണ്ടി കൂടി ചേർത്ത് ഒന്ന് ഇളക്കിയ ശേഷം പെട്ടെന്ന് തന്നെ നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ഒഴിച്ചു വെക്കാം.

ഇത് നന്നായി ചൂടാറിയ ശേഷം മുറിക്കാൻ എളുപ്പത്തിന് വേണ്ടി ഒരു 20 മിനിറ്റ് ഫ്രിഡ്ജിലേക്ക് എടുത്തു വെക്കാം. അതിനുശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് എടുക്കാം. ഇതോടെ ഉലുവ ബാർസ് തയ്യാറായി കഴിഞ്ഞു.

See also  ജൂലൈ മാസത്തിൽ ഐസ്ക്രീം കഴിക്കാം…

Leave a Comment