മലബാറിന്റെ രുചിപ്പെരുമയായ ‘കലത്തപ്പം’; പ്രഷർ കുക്കറിൽ എളുപ്പത്തിൽ തയ്യാറാക്കാം…

Written by Web Desk1

Published on:

ഗൃഹാതുരത്വമുണർത്തുന്ന ഓർ‌മ്മകളാണ് കലത്തപ്പം സമ്മാനിക്കുന്നത്. ഉത്തര മലബാറിന്റെ സ്വന്തമായട കലത്തപ്പം ബേക്കറികളിലെ സ്ഥിരം സാന്നിധ്യമാണ്. വ്യത്യസ്തമായ രൂചിക്കൂട്ട് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. കലത്തിൽ ഉണ്ടാക്കിയിരുന്നത് കൊണ്ടാണ് ഈ പലഹാരത്തിന് കലത്തപ്പം എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ ഈ പഴമ രുചി പ്രഷർ കുക്കറിൽ തയ്യാറാക്കിയാൽ എങ്ങനെ ഇരിക്കും? റെസിപ്പി ഇതാ..

ചേരുവകൾ:
പച്ചരി-ഒരു കപ്പ്
ചോറ്- രണ്ട് ടേബിൾ സ്പൂൺ
ഏലയ്‌ക്ക-ആവശ്യത്തിന്
ജീരകം- കാൽ ടീസ്പൂൺ
ശർക്കര
ഉപ്പ്
ബോക്കിം​ഗ് സോഡ
വെളിച്ചെണ്ണ
തേങ്ങ
ചുവന്ന ഉള്ളി

തയ്യാറാക്കുന്ന വിധം:
‌പച്ചരി കഴുകി വറുത്ത് വെള്ളിൽ കുതിർത്ത് വയ്‌ക്കുക. മൂന്ന് മണിക്കൂറിന് ശേഷം ചോറ്, ഏലയ്‌ക്ക, ജീരകം, ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് തരിയില്ലാതെ അരച്ചെടുക്കുക.

അര കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കുക. ചൂടോടെ ഇത് മാവിലേക്ക് ചേർക്കുക. അരിമാവ് വെന്തു പോകാതിരിക്കാനായി അപ്പോൾ തന്നെ ഇളക്കി യോജിപ്പിക്കുക. നാല് മിനിറ്റോളം ഇത് തുടരുക. ഈ മിശ്രിതത്തിലേക്ക് ബേക്കിം​ഗ് സോഡ ചേർത്ത് കൊടുക്കുക.

വെളിച്ചെണ്ണയോ നെയ്യോ ചേർത്ത് ഇതിലേക്ക് തേങ്ങാ കൊത്തും ഉള്ളിയും വറുത്തെടുക്കുക. ഇത് മാവിലേക്ക് ചേർത്ത് കൊടുക്കുക. അടി കട്ടിയുള്ള അലുമിനിയം കുക്കറാണ് കലത്തപ്പം ഉണ്ടാക്കാൻ നല്ലത്. കുക്കറിൽ‌ വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ചുകൊടുത്ത് ചൂടാക്കുക. ഇതിലേക്ക് മാവ് ഒഴിക്കുക. വെയിറ്റ് ഇടാതെ കുക്കർ മൂടുക. ആവി പുറത്തേക്ക് വരും വരെ വേവിക്കുക. തുടർന്ന് തീ അണച്ച് അഞ്ച് മിനിറ്റിന് ശേഷം കുക്കർ തുറക്കുക.

കുക്കറിൽ നിന്ന് വിട്ടുവരും വരെ കാത്തിരിക്കുക. അരികിൽ നിന്ന് വിട്ടുവരുമ്പോൾ പുറത്തേക്ക് എടുക്കുക. സ്വാദൂറുന്ന കലത്തപ്പം റെഡി.

See also  മസാല ബോണ്ട തയ്യാറാക്കാം; കടയിൽ കിട്ടുന്ന അതെ രുചിയിൽ

Leave a Comment