നമ്മുടെ നാട്ടിൽ ധാരാളമായി കിട്ടുന്ന ഒന്നാണല്ലോ ചക്ക. ഇന്ന് ചക്കയുടെ ഗുണഗണങ്ങൾ ഏറെ അറിയാവുന്ന മലയാളി ചക്കയുടെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ വരെ ഉണ്ടാക്കി കയറ്റി അയക്കുന്ന ഒരു വളർച്ചയിലേക്ക് നാം എത്തിക്കഴിഞ്ഞു. ചക്ക കൊണ്ട് രസകരമായ ഉണ്ണിയപ്പം ഒന്ന് ഉണ്ടാക്കി നോക്കിയാലോ??
ചക്ക ഉണ്ണിയപ്പത്തിന് ആവശ്യമായ സാധനങ്ങൾ :
ഗോതമ്പുപൊടി – രണ്ട് കപ്പ് അരിപ്പൊടി – രണ്ട് കപ്പ് ശർക്കര – മുന്നൂറ് ഗ്രാം ചക്ക അരച്ചത് – ഒന്നരക്കപ്പ് ഏലയ്ക്ക – മൂനെണ്ണം ചെറിയ ജീരകം – ഒരു ടീസ്‌പൂൺ സോഡാപ്പൊടി – ഒരു നുള്ള് നെയ്യ് – ഒരു ടേബിൾ സ്പൂൺ തേങ്ങാക്കൊത്ത് – കാൽ കപ്പ്, വെളിച്ചെണ്ണ – വറുക്കാൻ വേണ്ടി.
തയ്യാറാക്കേണ്ട വിധം :
ഗോതമ്പുപൊടിയും അരിപ്പൊടിയും ഒരു പാത്രത്തിൽ ഇടുക. ഇതിലേയ്ക്ക് അരച്ച ചക്കയും ഏലയ്ക്ക, ജീരകം പൊടിച്ചത്, ശർക്കര പാനിയാക്കിയത് എന്നിവ ചേർത്ത് നന്നായി കലക്കുക. സോഡാ പൊടിയും ചേർത്ത് വെള്ളം ആവശ്യമുണ്ടെങ്കിൽ ഒഴിച്ച് മാവ് തയ്യാറാക്കുക. ഒരു മണിക്കൂറിന് ശേഷം തേങ്ങാകൊത്ത് നെയ്യിൽ മൂപ്പിച്ചൊഴിച്ച് നന്നായി മിക്സ് ചെയ്ത് ചൂടായ ഉണ്ണിയപ്പച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ മാവ് കുറേശ്ശെ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചെടുക്കുക. ഇതോടെ ഉണ്ണിയപ്പം റെഡി.