വീട്ടിൽ കുക്കറുണ്ടോ? വെറും അഞ്ചുമിനിട്ടുകൊണ്ട് മാവ് കുഴയ്ക്കാതെ സിമ്പിളായി പൂരി തയ്യാറാക്കാം…

Written by Web Desk1

Published on:

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് പൂരി. എന്നാൽ പൂരിയിൽ കൂടുതൽ എണ്ണയുടെ അംശം ഉളളതുകൊണ്ടും തയ്യാറാക്കാനുളള ബുദ്ധിമുട്ടുളളതുകൊണ്ട് മിക്കവരും മെനക്കെടാറില്ല. എന്നാൽ ഇനി അധികം ബുദ്ധിമുട്ടില്ലാതെ വെറും അഞ്ച് മിനിട്ടുകൊണ്ട് ഇരുപതോളം പൂരി അനായാസം തയ്യാറാക്കാവുന്നതാണ്.

പൂരിയും ചപ്പാത്തിയും തയ്യാറാക്കുന്ന സമയത്ത് മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് മാവ് കുഴയ്ക്കുന്നത്. ചില സമയങ്ങളിൽ മാവ് കൃത്യമായി കുഴയ്ക്കാൻ കഴിയാതെ വരികയും ചെയ്യും. അതിനുളള ഒരു പരിഹാരം മിക്സിയാണ്. ഇതിന്റെ സഹായത്തോടെ മാവ് അനായാസം കുഴച്ചെടുക്കാവുന്നതാണ്.

പൂരി തയ്യാറാക്കുന്ന വിധം

മാവ് കുഴയ്ക്കുന്നതിനായി എടുത്ത ജാറിന്റെ ഉൾവശത്ത് നന്നായി എണ്ണ പുരട്ടുക. ശേഷം ജാറിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ്, രണ്ട് ടേബിൾ സ്‌പൂൺ മൈദ മാവ്, ഒരു ടീസ്‌പൂൺ റവ തുടങ്ങിയവ ചേർക്കുക. ശേഷം ആവശ്യത്തിന് ഉപ്പും പഞ്ചസാരയും വെളളവും ചേർത്ത് കുഴച്ചെടുക്കാവുന്നതാണ്. ഇത്തരത്തിൽ കുഴച്ചെടുത്ത മാവിനെ ചെറിയ ഉരുളകളാക്കി ആവശ്യത്തിനനുസരിച്ചുളള വലിപ്പത്തിൽ പരത്തിയെടുക്കുക. ശേഷം കുക്കറിൽ അൽപം എണ്ണ ചൂടാക്കി പൊരിച്ചെടുക്കാവുന്നതാണ്.

Leave a Comment