
നിങ്ങൾ ഒരു വെജിറ്റേറിയനാണോ? അതോ ശരീരഭാര നിയന്ത്രണത്തിനായി കഠിനമായ ഭക്ഷണ നിയന്ത്രണത്തിലാണോ? എങ്കിൽ ഉറപ്പായും ഈ എഗ് ലെസ്സ് ഓംലെറ്റ് ട്രൈ ചെയ്തു നോക്കൂ. മുട്ടയില്ലാതെ എന്ത് ഓംലെറ്റ് എന്ന് തോന്നിയേക്കും. കടലമാവും റവയും ഉണ്ടെങ്കിൽ മുട്ട ഓംലെറ്റിനെ വെല്ലുന്ന രുചിയിൽ അത് പാകം ചെയ്യാം. സ്കൂളിലേയ്ക്കും ഓഫീസിലേയ്ക്കും കൊണ്ടുപോകാൻ പറ്റിയ സിംപിൾ എന്നാൽ ഹെൽത്തി റെസിപ്പി കൂടിയാണിത്.
ചേരുവകൾ
കടലമാവ്- 1 കപ്പ്
റവ- 1/2 കപ്പ്
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
തൈര്- 1 കപ്പ്
സവാള- 1
കാപ്സിക്കം- 1/2
പച്ചമുളക്- 1
കാശ്മീരിമുളകുപൊടി- 1/4 ടീസ്പൂൺ
കുരുമുളകുപൊടി- 1 ടീസ്പൂൺ
നാരങ്ങ നീര്- 1 ടീസ്പൂൺ
മല്ലിയില- 2 ടേബിൾസ്പൂൺ
എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കടലമാവും റവയും അരിച്ചെടുക്കാം.
അതിലേയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിച്ച് 20 മിനിറ്റ് മാറ്റി വയ്ക്കാം.
ഈ സമയം പച്ചക്കറികൾ ചെറുതായി അരിയാം.
അത് കലക്കി വച്ച മാവിലേയ്ക്കു ചേർക്കാം.
അൽപം മല്ലിയില, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിൽ എണ്ണ ഒഴിക്കാം.
എണ്ണ ചൂടായി കഴിയുമ്പോൾ മാവ് ഒഴിച്ച് പരത്തി വേവിച്ചെടുക്കാം. ഓംലെറ്റ് തയ്യാറായിരിക്കുന്നു.