Wednesday, April 2, 2025

തൈര് അധികം വന്നാൽ വെറുതെ കളയേണ്ട; കേക്ക് മുതല്‍ ഐസ്‌ക്രീം വരെ….

Must read

- Advertisement -

ഭക്ഷണത്തിനൊപ്പം ഫ്രഷ്‌ തൈര് കഴിക്കുന്നത് ചിലര്‍ക്കൊക്കെ ഇഷ്‌ടമാണ്. എന്നാൽ ചിലപ്പോഴൊക്കെ കറികളൊക്കെ ബാക്കി വരുന്നത് പോലെ തൈരും ബാക്കിയാകാറുണ്ട്. അങ്ങനെയുള്ള സമയത്ത് പിറ്റേന്ന് കഴിക്കാനായി പലരും ഇതു കരുതി വയ്‌ക്കാറില്ല. പുളി കൂടുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. എന്നാല്‍ ഇനി മുതല്‍ അധികം വരുന്ന തൈര് വെറുതെ കളയേണ്ട. മറ്റ് പാചകകൂട്ടുകളിൽ ചേർത്ത് യഥേഷ്‌ടം ഉപയോഗിക്കാം. അതിനുള്ള ടിപ്പുകള്‍ നോക്കം…

ബാക്കി വന്ന തൈര് ഉപയോഗിക്കുന്നതിനുള്ള വ്യത്യസ്‌ത വഴികൾ :

സ്‌മൂത്തികൾ: ബാക്കി വന്ന തൈര് കഴിക്കാൻ ഇഷ്‌ടമില്ലാത്തവർക്ക് ഫ്രൂട്ട് ജ്യൂസും സ്‌മൂത്തികളും ഉണ്ടാക്കാൻ ഉപയോഗിക്കാം. കാരണം, സ്‌മൂത്തികൾക്കൊപ്പം തൈര് അൽപം ചേർത്ത് കഴിഞ്ഞാൽ രുചി അധികമാകുന്നതാണ്.

സ്‌മൂത്തി ഉണ്ടാക്കുമ്പോൾ പഴങ്ങൾ, തേൻ, ഐസ് ക്യൂബ് എന്നിവയ്‌ക്കൊപ്പം അൽപം തൈരും ചേർത്ത് ബ്ളെൻ്റ് ചെയ്യുക. തണുപ്പോടെ കുടിക്കുമ്പോൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്‌ടമാവുന്നതാണ്. ശരീരത്തിന് ആരോഗ്യകരമായിട്ടുളള ഒന്നും കൂടിയാണിത്.

സാലഡ്: ഹെർബ്‌സ്, നാരങ്ങ നീര്, വെളുത്തുള്ളി, ഒലിവ് ഓയിൽ എന്നിവ ബാക്കി വന്ന തൈരിൽ ചേർത്ത് സാലഡിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഏറെ രുചികരമായ ഒന്നാണിത്.

ഡിപ്‌സ്: ബാക്കി വന്ന തൈരിൽ കുറച്ച് പുതിനയില, മല്ലിയില, വറുത്ത വെളുത്തുള്ളി, പെരുംജീരകം, ജീരക പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. വെജിറ്റബിൾ സാലഡ്, പിസ, ബ്രെഡ്, ചിപ്‌സ് എന്നിവയോടൊപ്പം നല്ലൊരു ഡിപ്പിങ്‌ സോസ് ആയി ഇത് ഉപയോഗിക്കാം.

ഐസ് ക്രീമുകൾ: പഴങ്ങൾ കഷണങ്ങളാക്കിയത്, കുറച്ച് തേൻ, ബാക്കിവന്ന തൈര്, ഇവ മൂന്നും മിക്‌സ് ചെയ്‌ത് പോപ്‌സിക്കിൾ മോൾഡുകളിൽ ഇട്ടതിനുശേഷം കുറച്ച് മണിക്കൂറുകൾക്ക് ഫ്രീസറിൽ വെയ്ക്കുക. നല്ലൊരു ഐസ് ക്രീം പോലെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്‌ധർ പറയുന്നത്. കുട്ടികൾക്ക് ഇതിൻ്റെ രുചി നന്നായി ഇഷ്‌ടപ്പെടുകയും ചെയ്യും.

കേക്കുകൾ: കേക്ക്, മഫിൻസ്, പാൻകേക്കുകൾ എന്നിവയിൽ പാലിന് പകരം തൈര് ഉപയോഗിക്കാവുന്നതാണ്. കുറെയധികം തൈര് ബാക്കിയുള്ളപ്പോൾ ഇത് പരീക്ഷിക്കാവുന്നതാണ്. തൈര് ഉപയോഗിക്കുകയാണെങ്കിൽ ബേക്കിങ്ങിന് ശേഷം കൂടുതൽ മൃദുവാകുവാനും രുചി വർധിക്കുവാനും സഹായിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.

മാത്രമല്ല പലരും മാംസം പാകം ചെയ്യുന്നതിനു മുമ്പ് മാരിനേറ്റ് ചെയ്‌ത് വെക്കാറുണ്ട്. ഇത് മാംസത്തെ കൂടുതൽ മൃദുവാക്കുകയും വേഗത്തിൽ വേവാൻ സഹായിക്കുകയും ചെയ്യും. കറിക്ക് രുചി കൂടുമെന്നും വിദഗ്‌ധർ പറയുന്നു. അതുപോലെ, റൈത്ത, ബട്ടർ മിൽക്ക്, സൂപ്പ് മുതലായവ ബാക്കിവന്ന തൈര് ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. തൈരിൽ വെള്ളം, പഞ്ചസാര, റോസ് വാട്ടർ തുടങ്ങിയ ചേരുവകകൾ ചേർത്ത് രുചികരമായ ലസ്സി ഉണ്ടാക്കുകയും ചെയ്യാവുന്നതാണ്.

See also  പാകം ചെയ്ത ശേഷം ശേഷിക്കുന്ന എണ്ണ എന്തുചെയ്യണം?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article