നെയ്യില്‍ വറുത്ത ചിക്കന്‍ നല്ല കിടിലന്‍ രുചിയില്‍…

Written by Web Desk1

Published on:

ചിക്കന്‍ പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ എല്ലായ്‌പ്പോഴും തയ്യാറാക്കുന്ന പോലെ ചിക്കന്‍ തയ്യാറാക്കാന്‍ നിങ്ങള്‍ താല്‍പ്പര്യപ്പെടുന്നോ? എന്നാല്‍ ഇനി അതില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിക്കാം. നിങ്ങളുടെ വീട്ടില്‍ നല്ല നെയ്യില്‍ വറുത്ത പൊടി ചിക്കന്‍ തയ്യാറാക്കാം. അതും വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടമുള്ള തരത്തില്‍ നമുക്ക് ഈ ചിക്കന്‍ തയ്യാറാക്കാം. നെയ്യ് പൊടി ചിക്കന്‍ ഫ്രൈ എപ്രകാരം എളുപ്പത്തില്‍ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • ചിക്കന്‍ – 1/2 കിലോ
  • മുട്ട – 1
  • അരിപ്പൊടി – 1 ടീസ്പൂണ്‍
  • കോണ്‍ ഫ്‌ളോര്‍ – 1 ടീസ്പൂണ്‍
  • ചെറുപയര്‍ പൊടി – 1 ടീസ്പൂണ്‍
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
  • മുളകുപൊടി – 1 ടീസ്പൂണ്‍
  • മല്ലിപൊടി – 1 ടീസ്പൂണ്‍
  • ജീരകപ്പൊടി – 1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
  • തൈര് – 2 ടീസ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – വറുക്കാന്‍ പാകത്തിന്

ചിക്കന്‍ വറുക്കാന്‍

  • നെയ്യ് – 2 ടീസ്പൂണ്‍
  • ഉള്ളി – 2 (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് – 2 (അരിഞ്ഞത്)
  • കറിവേപ്പില – അല്പം
  • തക്കാളി – 2 (ചെറുതായി അരിഞ്ഞത്)
  • ഉപ്പ് – അല്പം
  • മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
  • മുളകുപൊടി – 1 ടീസ്പൂണ്‍
  • മല്ലിപ്പൊടി – 1 ടീസ്പൂണ്‍
  • ജീരകപ്പൊടി – 1/2 ടീസ്പൂണ്‍
  • കശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍
  • നെയ്യ് – 2 ടീസ്പൂണ്‍
  • മല്ലിയില- അല്പം

തയ്യാറാക്കുന്ന വിധം:

  • ആദ്യം ചിക്കന്‍ നന്നായി വെള്ളത്തില്‍ കഴുകി വൃത്തിയാക്കി വെക്കു
  • ശേഷം കഴുകി വെച്ച ചിക്കന്‍ ഒരു ബൗളില്‍ എടുത്ത് മുട്ട, അരിപ്പൊടി, കോണ്‍ ഫ്‌ലോര്‍, ചെറുപയര്‍ പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ജീരകപ്പൊടി, തൈര്, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്ക് മിക്‌സ് ചെയ്ത് വെക്കുക. 15 മിനിറ്റ് ഇപ്രകാരം വെക്കേണ്ടതാണ്.
  • ശേഷം ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍ വെച്ച് ചിക്കന്‍ ഫ്രൈ ചെയ്യാന്‍ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേക്ക് മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് മുക്കാല്‍ ഫ്രൈ ആക്കി എടുക്കുക
  • പിന്നീട് ഒരു പാന്‍ അടുപ്പില്‍ വെച്ച് 2 ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് അതിലേക്ക് ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കാം
  • ശേഷം ഇതിലേക്ക് തക്കാളി മുറിച്ചത് ചേര്‍ത്ത് ഉപ്പ് ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കാം
  • പിന്നീട് ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കി എടുക്കണം
  • പിന്നീട് വറുത്ത ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കി അതിലലേക്ക് അല്‍പം നെയ്യും ചേര്‍ത്ത് 2 മിനിറ്റ് നന്നായി ഇളക്കുക.
    *അവസാനം മല്ലിയില അരിഞ്ഞത് വിതറി ഇളക്കി തീ ഓഫ് ചെയ്യാവുന്നതാണ്.

Leave a Comment