Monday, May 19, 2025

ക്ഷീണം മാറ്റാൻ ബീറ്റ്റൂട്ട് ഷെയ്ക്ക് കുടിക്കാം…

Must read

- Advertisement -

പോഷകഗുണങ്ങൾ നിറഞ്ഞ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണവ. ബീറ്റ്റൂട്ട് ജ്യൂസും ധാരാളം പോഷകങ്ങൾ നിറഞ്ഞതും നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നതുമാണ്. ബീറ്റ്റൂട്ട് ജ്യൂസ് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇതിൽ ധാരാളം ഡയറ്ററി ഫൈബറും ബീറ്റൈനും അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തെ സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ കാര്യക്ഷമമായി നീക്കം ചെയ്യുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കരളിനെ സഹായിക്കുന്നു.

ബീറ്റ്റൂട്ടിൻ്റെ രുചിവ്യത്യാസം മൂലം ഇഷ്ട്ടമല്ലാത്തവരും ഉണ്ട്. എന്നാൽ ദിവസവും ഭക്ഷണക്രമത്തിൽ അത് ഉൾപ്പെടുത്തുന്നത് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും സഹായിക്കും. ഒരൊറ്റ ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ വളരെ സിംപിളും ഹെൽത്തിയുമായ ഷെയ്ക്ക് തയ്യാറാക്കാൻ സാധിക്കും.

ചേരുവകൾ

ബീറ്റ്റൂട്ട്
പാൽ
ഈന്തപ്പഴം
അണ്ടിപരിപ്പ്

രണ്ടു ഗ്ലാസ് പാലിലേക്ക് 8 ഈന്തപ്പഴവും കശുവണ്ടിയും പകുതി ബീറ്റ്റൂട്ട് വേവിച്ചതും ചേർത്ത് നന്നായിട്ട് അടിച്ചെടുത്താൽ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ഷേക്ക് റെഡി

See also  കണവ വാഴയില അപ്പം ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article