Sunday, August 31, 2025

സ്റ്റൈലിഷ് ആയി ചിയാൻ വിക്രം……

Must read

- Advertisement -

പാ രഞ്ജിത് ചിത്രം തങ്കലാനിലൂടെ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് ചിയാൻ വിക്രം. തെന്നിന്ത്യൻ സിനിമാലോകത്തെ കിരീടം വയ്ക്കാത്ത രാജാവ് എന്ന് അറിയപ്പെടുന്ന നടനാണ് ചിയാൻ വിക്രം. തന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷത്തിലാണ് വിക്രം തങ്കലാനിൽ എത്തുന്നതെന്നാണ് അപ്ഡേറ്റുകൾ.

സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആയ വിക്രം തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകളിൽ തിരക്കിലാണ് നിലവിൽ താരം.

`In a world of colours, be the shining white ‘- എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത് . വൈറ്റ് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ആയിട്ടുള്ള തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് ചിയാൻ ഇപ്പോൾ.

കഥാപാത്രത്തിന് വേണ്ടി മാറ്റങ്ങൾ വരുത്താൻ ഏതറ്റം വരെയും പോകുന്ന താരമാണ് വിക്രം. വൈറ്റ് മിനിമൽ ഡ്രസിൽ പതിവുപോലെ സ്റ്റൈലിഷ് ആണ് താരം.“Age In reverse gear ” എന്നാണ് മിക്ക ആരാധകരും കമന്റ് ചെയ്യുന്നത്.

100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. തങ്കലാൻ ഓ​ഗസ്റ്റ് 15നാണ് തിയേറ്ററുകളിലെത്തുന്നത്. ആദ്യം ജനുവരി 26ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മാറ്റുക ആയിരുന്നു. വിക്രമിനൊപ്പം പാർവതി തിരുവോത്ത്, മാളവിക മോഹനൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

See also  കോണ്‍ഗ്രസിന് തലവേദനയായ ശശിതരൂരിന്റെ മോദി പുകഴ്ത്തലുകള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article