Friday, April 4, 2025

നടികൾ മാത്രമല്ല, ചികിത്സിക്കാൻ കഴിവുള്ള ഡോക്ടർമാർ കൂടിയാണിവർ…

Must read

- Advertisement -

ജീവിതത്തിൽ ഡോക്ടർമാരായ നമ്മുടെ പ്രിയ നടിമാർ ആരൊക്കെയെന്ന് നോക്കാം…

ഐശ്വര്യ ലക്ഷ്മി (Aishwarya Lekshmi): വ്യത്യസ്ഥമായ അഭിനയ മികവിലൂടെ ആരാധകരുടെ മനം കവർന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി(Aishwarya Lekshmi). മോഡിലിങ്ങിലൂടെ അഭിനയരം​ഗത്ത് എത്തിയ ഐശ്വര്യയുടെ ആദ്യ ചിത്രം ഞണ്ടുകളുടെ നാട്ടിൽ ‌ഒരു ഇടവേളയാണ്. യഥാർത്ഥത്ത ജീവികത്തിൽ ഐശ്വര്യ ഒരു ഡോക്ടറാണ്. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്എൻഐഎംഎസ്)ൽ നിന്നാണ് താരം എംബിബിഎസ് പൂർത്തിയാക്കിയത്.

സായ് പല്ലവി (Sai Pallavi): തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള സായ് പല്ലവി(Sai Pallavi) യഥാർത്ഥ ജീവിതത്തിൽ ഒരു ഡോക്ടറാണ്. ജോർജിയയിലെ ടിബിലിസി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ 2016-ൽ മെഡിക്കൽ പഠനം പൂർത്തിയാക്കി. എന്നാൽ ഇന്ത്യയിൽ ഡോക്ടറായി രജിസ്റ്റർ ചെയ്തിട്ടില്ല.

അദിതി ശങ്കർ (Aditi Shankar): പ്രശസ്ത തമിഴ് സംവിധായകൻ ശങ്കറിൻ്റെ മകളാണ് അദിതി ശങ്കർ(Aditi Shankar). വിരമൻ, മാവീരൻ തുടങ്ങിയ വിജയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തൻ്റെ അഭിനയ ജീവിതത്തോടൊപ്പം ഒരു ഡോക്ടർ കൂടിയാണ് അദിതി, രാമചന്ദ്ര സർവകലാശാലയിൽ നിന്നാണ് എംബിബിഎസ് ബിരുദം നേടിയത്.

ശ്രീലീല (Sreeleela): കന്നഡ സിനിമയിൽ അഭിനയ ജീവിതം ആരംഭിച്ച ശ്രീലീലയുടെ അമ്മ ഒരു ഗൈനക്കോളജിസ്റ്റാണ്. അമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ശ്രീലീലയും(Sreeleela) ‍ഡോക്ടർ ആയി. എംബിബിഎസ് ബിരുദം 2021-ൽ ആണ് താരം പൂർത്തിയാക്കിയത്.

മാനുഷി ചില്ലർ (Manushi Chillar): 2017ലെ ലോകസുന്ദരി പട്ടം നേടിയതോടെയാണ് മാനുഷി ചില്ലർ(Manushi Chillar) ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. യഥാർത്ഥ ജീവിത്തിൽ താരം ഒരു ‍ഡോക്ടറാണ്. സൗന്ദര്യമത്സരത്തിൽ മത്സരിക്കുന്നതിനായി പഠനത്തിൽ നിന്ന് ഇടവേളയെടുത്ത മാനുഷി സോനിപത്തിലെ ഭഗത് ഫൂൽ സിംഗ് മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്.

See also  നടൻ അല്ലുഅർജുൻ അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article