Saturday, April 5, 2025

പേളിക്ക് പറ്റിയ അബദ്ധത്തിന് ശ്രീനിഷിന്റെ പ്രതികരണം…

Must read

- Advertisement -

സിനിമ കണ്ടാൽ, അതിലെ നായകന്മാരെയോ നായികമാരെയോ അനുകരിച്ചിരുന്ന കാലം മാറി. ഇന്നിപ്പോൾ ഇൻസ്റ്റഗ്രാം റീലുകൾ ആണ് യുവത്വത്തിന് ട്രെൻഡ്. അതിൽ കാണുന്നതുപോലെ നൃത്തം ചെയ്‌തും, മേക്കപ്പ് ഇട്ടും പാട്ട് പാടിയും അവരെപ്പോലെ ആവണം എന്ന് ആഗ്രഹിക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരെ വിളിക്കുന്നതിന് തന്നെ കാരണം അതാണ്. നടിയും അവതാരകയുമായ പേളി മാണിയേയും (Pearle Maaney) ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന് വിളിക്കാം. സ്വയം ഒരു ഇൻഫ്ലുവൻസർ ആണെങ്കിലും, ചിലപ്പോൾ പേളിയും മറ്റു റീലുകൾ കണ്ട് അതുപോലെ അനുകരിക്കാൻ ഇഷ്ടപ്പെടാറുണ്ട് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ദൃശ്യം.

ജോലിയുടെ ഭാഗം കൂടിയായ മേക്കപ്പ് അണിയുന്ന ഒരു വിദേശ റീൽ വീഡിയോ കണ്ട് അനുകരിക്കുകയാണ് പേളി മാണി. ഇൻസ്റ്റഗ്രാമിൽ വളരെയേറെ വൈറലാവാൻ സാധ്യതയുള്ളതാണ് മേക്കപ്പ് റീൽസ് വീഡിയോ. സാധാരണ രീതിയിൽ മേക്കപ്പ് ഇടുന്നതിൽ നിന്നും വിഭിന്നമായി, പ്രത്യേക രീതിയിൽ അത് കാര്യം ചെയ്യുന്നതാണ് പല മേക്കപ്പ് വീഡിയോകളുടേയും പ്രത്യേകത. പേളി തിരഞ്ഞെടുത്ത മേക്കപ്പ് വീഡിയോയിൽ, ഒരു വിദേശ വനിത ലിപ്സ്റ്റിക്ക് ഇടുന്നതാണ് ദൃശ്യം.

സാധാരണഗതിയിൽ തന്റെ തന്നെ രസാവഹമായ വീഡിയോസ് പോസ്റ്റ് ചെയ്യുന്ന പേളി മാണി, ഇതാദ്യമായാണ് മറ്റൊരു ഇൻഫ്ലുവെൻസറിനെ അനുകരിക്കുന്നത്. ഒരു ലിപ്സ്റ്റിക് അല്ലേ, അതൊന്ന് ചുണ്ടിൽ പടർത്തുന്നതിൽ എന്തിത്ര പറയാനിരിക്കുന്നു എന്ന് നിങ്ങൾക്കും തോന്നിയേക്കാം. ലിപ്സ്റ്റിക്ക് ഇടുന്നതല്ല, അത് കൈകാര്യം ചെയ്യുന്ന രീതിയിൽ സംഭവം ഇറുക്ക്‌. അതുപോലെ ചെയ്യാൻ ശ്രമിച്ച പേളിക്ക് ചില്ലറയൊന്നുമല്ല അബദ്ധം പറ്റിയത് എന്ന് വീഡിയോയുടെ അവസാന ഭാഗത്തു കാണാം.

ലിപ്സ്റ്റിക്ക് കൂടു തുറക്കുന്നതാണ് ആദ്യപടി. അതങ്ങനെ കൈകൊണ്ടൊന്നും തുറക്കാൻ പാടില്ല. ഇങ്ങനെ വായ്കൊണ്ടു വേണം ഓപ്പറേറ്റ് ചെയ്യാൻ. കുപ്പി തുറക്കേണ്ടത് ചുണ്ടുകൾ കൊണ്ടാണ്. തുറന്നാൽ അത് മാറ്റിവെക്കാൻ പാടില്ല. വായുടെ ഉള്ളിൽ തന്നെവേണം ഇരിക്കാൻ. അങ്ങനെ വച്ചുകൊണ്ടു വേണം ലിപ്സ്റ്റിക്ക് അണിയാനും. പേളി മാണി ഈ സ്റ്റെപ്പുകൾ ഒട്ടും തെറ്റാതെ തന്നെ ചെയ്യുന്നു. എന്നാൽ ലിപ്സ്റ്റിക്ക് അണിഞ്ഞ ശേഷം പണി ലേശം പാളി.

ഈ ഫോട്ടോയിൽ പേളി അങ്ങനെ രസിച്ച് സദ്യ കഴിക്കുന്ന പോലെയായിരുന്നു തുടക്കം എങ്കിലും, ഒടുക്കം ഇത്രയും രസത്തോടെ തീർന്നില്ല. വായുടെ ഉള്ളിൽ ഇരുന്ന ലിപ്സ്റ്റിക്ക്, അബദ്ധത്തിൽ വിഴുങ്ങുന്നതായാണ് പേളി കാണിക്കുന്നത്. ഇങ്ങനെ ചെയ്താൽ, നേരെ തൊണ്ടയിൽ കുരുങ്ങുമോ, വയറിനുള്ളിൽ പോകുമോ എന്നാണ് ചോദ്യം. സംഗതി അകത്തുപോയതും പേളിയുടെ മുഖത്ത് ആകെ പരിഭ്രമം നിറയുന്നു.

മറ്റൊരു ഇൻസ്റ്റഗ്രാം റീൽ വീഡിയോ ആയി പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ മില്യൺ കണക്കിന് വ്യൂസ് നേടി വിജയകരമായി മുന്നേറി. പേളിയുടെ വീഡിയോ കണ്ട് സുഹൃത്തുക്കളും ആരാധകരും നിറയെ കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ, കൂട്ടത്തിൽ മുന്നിട്ടു നിൽക്കുന്നത് ഭർത്താവ് ശ്രീനിഷ് അരവിന്ദ് പാസാക്കിയ കമന്റ് തന്നെ.

See also  ഭയപ്പെടുത്താന്‍ മമ്മൂട്ടി; 'ഭ്രമയുഗ'ത്തിന്റെ പുതിയ പോസ്റ്റര്‍ വൈറല്‍

ആ ക്യാപ്പ് കൂടി വിഴുങ്ങാമായിരുന്നില്ലേ എന്നാണ് ശ്രീനിഷ് അരവിന്ദിന്റെ ചോദ്യം. പക്ഷേ വീഡിയോയിൽ ഒരിടത്ത് കൃത്യമായി കട്ട് ചെയ്തതായി കാണാം. അവിടെ ഒരുപക്ഷെ പേളി കുപ്പി പുറത്തെടുത്ത ശേഷം ഷൂട്ട് ചെയ്തതാവാനും സാധ്യത കാണുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article