- Advertisement -
പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു മലയാള പുതുവർഷം പിറന്നിരിക്കുകയാണ്. മലയാളികൾക്ക് ഇനി ആഘോഷങ്ങളുടെയും സമ്പൽസമൃദ്ധിയുടേയും കൂടെ വർഷമാണ്.

ഈ ശുഭദിനത്തിൽ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ശിവദ. ചുവന്ന നിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.

ഇന്ന് ചിങ്ങം ഒന്ന്…സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും പുതുവത്സരാശംസകള്‍ എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. @thebishafashion ൽ നിന്നാണ് സാരി തിരഞ്ഞെടുത്തത്.

സാരിയുടുത്ത് കാണാൻ എന്ത് ഭംഗിയാണ് എന്നാണ് ഒരു ആരാധകൻ കമ്മന്റ് ചെയ്തിരിക്കുന്നത്. മഴ എന്ന ആൽബം സോങിലൂടെ ശ്രദ്ധ നേടിയ താരമാണ് ശിവദ.

അഭിനയത്തിൽ തന്റേതായ ശൈലി സൃഷ്ടിച്ച ശിവദയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്താനായി.
