Friday, April 4, 2025

വിവാഹദിനത്തിൽ നടൻ ബാല ഭാര്യയേയും കൊണ്ട് പൊതുപരിപാടിയിൽ…

Must read

- Advertisement -

സിനിമാ ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് നടൻ ബാലയുടെ (Actor Bala) ഭാര്യ കോകില (Kokila) . ഇക്കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹം. തമിഴ്നാട്ടിൽ വളർന്ന് ബാലയുടെ ഭാര്യയായി കേരളത്തിലേക്ക് വന്നിരിക്കുകയാണ് ഈ തമിഴ് പെൺകൊടി. ഇത് തന്റെ അവസാനത്തെ വിവാഹമാണ് എന്നും ബാല പ്രഖ്യാപിച്ചു കഴിഞ്ഞു. അമ്മാവന്റെ മകൾ കുട്ടിക്കാലം മുതലേ തന്നോട് പുലർത്തിയിരുന്ന സ്നേഹവും പ്രണയവും വളരെ വൈകി മാത്രമാണ് അറിഞ്ഞത് എന്ന് ബാല. കുറച്ചു കാലങ്ങളായി ബാലയുടെ കൊച്ചിയിലെ വീട്ടിൽ കോകിലയും താമസമുണ്ടായിരുന്നു.

ഒരിക്കൽ തനിക്ക് നല്ല ഭക്ഷണം ഉണ്ടാക്കി നൽകിയ കോകിലയുടെ ഒരു പോസ്റ്റുമായി ബാല സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അന്ന് തന്നെ ആരാണ് കോകില എന്ന ചോദ്യം നെറ്റിസൺസ് ചോദിച്ചിരുന്നു. ആ വേള ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയൻ നടനുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. എലിസബത്ത് ഇപ്പോൾ അഹമ്മദാബാദിൽ ഡോക്ടർ ആണ്. ബാലയുടെ നിലവിലെ ഭാര്യ കോകില നടന്റെ ഒപ്പം വിവാഹ ദിനത്തിൽ തന്നെ ഒരു സിനിമാ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.

ബാലയുടെ ഒപ്പം പച്ച നിറത്തിലെ ചുരിദാർ ധരിച്ച് കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന പുതിയ സിനിമയുടെ പരിപാടിയിലാണ് കോകില ആദ്യമായി പങ്കെടുത്തത്. വിവാഹദിനം വൈകുന്നേരമായിരുന്നു ഈ പരിപാടി. ബാല, ഷൈൻ ടോം ചാക്കോ, മുന്ന എന്നിവരാണ് ഈ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുക. പ്ലാൻ എ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലെ താരങ്ങൾ എല്ലാപേരും അണിനിരന്ന ചടങ്ങിലാണ് ബാല ആദ്യമായി കോകിലയെ പങ്കെടുപ്പിച്ചത്.

സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ ആദ്യമായി പങ്കെടുക്കുന്നതിന്റെ സങ്കോചം ഉണ്ടെങ്കിലും, കോകില ആ സാഹചര്യം വളരെ ഭംഗിയായി കൈകാര്യം ചെയ്‌തു. എല്ലാവരുടെയും മുന്നിൽ പ്രസന്നവദനയായി കണ്ട കോകില, പരിചയപ്പെട്ടവരോടയായി പുഞ്ചിരിച്ചു മുഖവുമായി സംഭാഷണത്തിൽ ഏർപ്പെട്ടു. സിനിമാക്കാർ മാത്രമുള്ള സ്റേജിലേക്കും ബാല ഭാര്യയെ ക്ഷണിച്ചു. ഇവരുടെ കുടുംബ സുഹൃത്തായ നടൻ മുന്നയും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ബാല വരുമെന്നറിഞ്ഞോണം, നിരവധി നവമാധ്യമ പ്രതിനിധികൾ ഇവിടെ തടിച്ചു കൂടി.

മുതിർന്ന നടൻ ശ്രീനിവാസൻ ചടങ്ങിലെ വിശിഷ്‌ടാഥിതിയായിരുന്നു. ഭാര്യ വിമലയുടെ ഒപ്പമാണ് അദ്ദേഹം വന്നത്. ശ്രീനിവാസന്റെ സാന്നിധ്യവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നടൻ ബാല ഭാര്യയുമായി നേരെ അദ്ദേഹത്തിന്റെ മുന്നിൽ എത്തുകയും ചെയ്തിരുന്നു. ബാലയെ കണ്ടതും, ‘ഭാര്യ എവിടെ’ എന്നും ശ്രീനിവാസൻ ചോദ്യം ഉയർത്തി. തന്റെ അരികിലായി നിന്നിരുന്ന കോകിലയെ ബാല പരിചയപ്പെടുത്തുകയും ചെയ്‌തു. കൊച്ചി പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു ബാലയും കോകിലയും തമ്മിലെ വിവാഹം.

ഭാര്യ കോകിലയെ നടൻ ശ്രീനിവാസന് മുന്നിൽ പരിചയപ്പെടുത്തുന്ന ബാല. തമിഴ്നാട് സ്വദേശിനിയായ കോകിലക്ക് മലയാളം വശമില്ല. ബാലയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ അടുത്തിടെ പൊട്ടിപ്പുറപ്പെട്ടിരുന്നു. പോയ വാരം നടന്റെ അറസ്റ്റും ഉണ്ടായി. ഗായികയായ മുൻഭാര്യ നൽകിയ പരാതിയെ തുടർന്നായിരുന്നു ബാലയുടെ അറസ്റ്റ്. ശേഷം നടൻ ജാമ്യത്തിൽ ഇറങ്ങി. ഇത് കഴിഞ്ഞതും താൻ 200 കോടിക്കുമേലുള്ള സ്വത്തിനവകാശിയാണെന്നും, വീണ്ടും വിവാഹം ചെയ്യുമെന്നും ബാല പ്രഖ്യാപിച്ചു. ഇതേത്തുടർന്നാണ് വളരെ ചുരുങ്ങിയ നാളിനുള്ളിൽ ബാല മറ്റൊരു വിവാഹം ചെയ്തത്. ഗായികയുമായുള്ള ബന്ധത്തിൽ ബാലയ്ക്ക് ഒരു മകളുണ്ട്. ബാലയുടെ നാലാം വിവാഹമാണിത്

See also  കുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ച് വിഴുങ്ങിയ ദിൽഷാദ് ബീഗത്തെ എക്‌സ്‌റേ കുടുക്കി….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article