കണ്ടകശനി പുതുവർഷത്തിലും നയൻതാരയെ വിടാതെ പിന്തുടരുകയാണ്. ഒന്ന് തീരും മുമ്പ് മറ്റൊന്ന് വന്ന് കഴിയും. ഏറ്റവും പുതിയ വിവാദം നടി അടുത്തിടെ നടത്തിയ ഒരു മീറ്റ് അപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. നടിയുടെ സാനിറ്ററി നാപ്കിന്‍ കമ്പനിയായ ഫെമി നയനുമായി ബന്ധപ്പെട്ടാണ് ഇൻഫ്ലുവൻസേഴ്സിന്റെ മീറ്റ് അപ്പ് നടന്നത്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് അവസാനിക്കേണ്ട പരിപാടിയാണെങ്കിലും ഇതില്‍ നയന്‍താരയും ഭര്‍ത്താവും വൈകിയാണ് വന്നത്. ആറ് മണിക്കൂര്‍ വൈകി ഉച്ചകഴിഞ്ഞ് 3 മണിക്കാണ് താരദമ്പതിമാര്‍ പരിപാടിയിൽ പങ്കെടുത്തത്.
ഇൻഫ്ലൂവന്‍സര്‍മാരും നടിയ്‌ക്കെതിരെ പ്രതികരിച്ചിരുന്നു. കൂടാതെ ക്ഷണിക്കപ്പെട്ട് എത്തിയ ഇൻഫ്ലൂവൻസേഴ്സിനോട് വിഘ്നേഷ് ശിവൻ പോലും അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതായി പരിപാടിയിൽ പങ്കെടുത്തവരിൽ ചിലർ വെളിപ്പെടുത്തിയിരുന്നു.
നയന്‍താര സാധാരണക്കാരിയല്ലെന്ന് വേദിയില്‍ വെച്ച് മറ്റൊരാൾ ഇതിനിടയില്‍ പറയുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. നയൻതാരയ്ക്കും വിഘ്നേഷിനും ചുറ്റും ആളുകൾ തടിച്ച് കൂടിയപ്പോൾ അവരെ നിയന്ത്രിക്കാനെത്തിയ ചെറുപ്പക്കാരനാണ് നയൻതാരയും വിഘ്നേഷും നോർമൽ പീപ്പിളല്ലെന്ന് പറഞ്ഞത്.
നയൻതാരയുടെ സോഷ്യൽമീഡിയ പോസ്റ്റിനെല്ലാം ഈ സംഭവത്തിനുശേഷം ബന്ധപ്പെട്ടുള്ള ട്രോൾ കമന്റുകളാണ് നിറയുന്നത്. കഴിഞ്ഞ ദിവസം പൊങ്കൽ ആഘോഷത്തിനിടെ പകർത്തിയ തന്റെ ചില പോട്രേറ്റ് ഫോട്ടോകൾ നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു.
ഓഫ് വൈറ്റ് നിറത്തിലുള്ള സ്ലീവ് ലെസ് ചുരിദാറിൽ അതീവ സുന്ദരിയായാണ് നയൻതാര ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. മാച്ചിങ് ഹെവി ഇയറിങും വാച്ചുമാണ് ചുരിദാറിനൊപ്പം ആഭരണങ്ങളായി ധരിച്ചിരുന്നത്. സിംപിൾ എലഗന്റ് ലുക്കിൽ താരം അതീവ സുന്ദരിയായിരുന്നു.
ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ നടിയുടെ ഫിറ്റ്നസിനേയും സൗന്ദര്യത്തേയും പ്രശംസിച്ച് എത്തി. അതേസമയം കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിലർ നടിയെ പരിഹസിച്ചും കമന്റുകൾ കുറിച്ചു. നയൻ നിങ്ങൾ ഏലിയനാണോ..? നോർമൽ പീപ്പിളല്ലെന്ന് കേട്ടല്ലോ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.