Friday, April 4, 2025

നവ്യ നായരുടെ പുതിയ ചിത്രങ്ങൾ…

Must read

- Advertisement -

മലയാള സിനിമയെ മൊത്തത്തിൽ പിടിച്ചു കുലുക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമാ മേഖലയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്ന് വ്യക്തമാക്കും വിധത്തിലുള്ള ആരോപണങ്ങളാണ് പുറത്ത് വരുന്നത്.

നിരവധി താരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തങ്ങളുടെ നിലപാടും സിനിമ മേഖലയിൽ നിന്നും ഉണ്ടായ സ്വന്തം അനുഭവങ്ങളും തുറന്ന് പറഞ്ഞുകൊണ്ട് രം​ഗത്ത് എത്തുന്നത്.

അതിനിടെ നടി നവ്യ നായർ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾക്ക് താഴേയും ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കമന്റുകൾ എത്തുകയാണ്. ‘ചേച്ചി ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഉള്ളത് ഒക്കെ ശരി ആണോ…?’ എന്നാണ് ഒരു ആരാധകന്റ കമന്റ്.

കപട സദാചാരമാണ് മലയാളിയുടെ കുഴപ്പം, ഒതുക്കത്തിൽ, രാത്രിയുടെ മറവിൽ എന്തുമാകാം, ഒന്ന് കമന്റടിച്ചാൽ അവൻ ഞരമ്പ് രോഗി, so hypocratic mallus എന്നാണ് ഒരാൾ ചിത്രത്തിന് നൽകിയ കമന്റ്.

എന്താണ് നമ്മുടെ ചേച്ചിക്ക് പറയാനുള്ളത്, മലയാള സിനിമ വീഴുമോ എന്നാണ് മറ്റൊരു വ്യക്തിയുടെ ചോദ്യം. നവ്യ ഇതിനൊന്നും പ്രതികരിച്ചില്ലെങ്കിലും ഇതിനു മറുപടിയെന്നോണം പലരും എത്തുന്നുണ്ട്.

2001 ൽ ഇഷ്ടം എന്ന മലയാള സിനിമയിലൂടെയാണ് നവ്യ വെള്ളിത്തിരയിലെത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചു.

See also  ഞങ്ങളുടെ കല്യാണം മുടക്കാൻ ശ്രമിച്ചവർ ഉണ്ട്… 'ശരിക്കും അന്വേഷിച്ചോ, അയാളത്ര ശരിയല്ല' : ക്രിസും ദിവ്യയും തുറന്നു പറയുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article