Tuesday, April 8, 2025

നമിത പ്രമോദിന്റെ പുതിയ ചിത്രങ്ങൾ വൈറൽ …

Must read

- Advertisement -

മലയാളികളുടെ പ്രിയതാരം നമിത പ്രമോദ് പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആയിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് നമിത ചിത്രങ്ങള്‍ പങ്കുവെച്ചത്.

പൊട്ടോ.. മൂക്കുത്തിയോ അതോ കറുത്ത മറുകോ? എന്നാണ് നമിത ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

എത്ര മായിച്ചു കളഞ്ഞാലും മനസിന് പോകുന്നില്ല എന്റെ മനസിൽ പതിഞ്ഞ് പതിഞ്ഞ് നിൽക്കുകയാണ്, അതിശയകരമായ സൗന്ദര്യമാണ് നിങ്ങൾക്കുള്ളതെന്നാണ് ഒരു ആരാധകന്റെ കമ്മന്റ്. ചിത്രങ്ങൾ പങ്കുവെച്ച് മിനിറ്റുകൾക്കകം തന്നെ നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

@skabhijithphotography ആണ് നമിതയുടെ ഈ അതിമനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയ താരമാണ് നമിത.

ടെലിവിഷൻ പരമ്പരകളിലൂടെയാണ് നമിത അഭിനയത്തിലേക്ക് ചുവട് വെയ്ക്കുന്നത്. ട്രാഫിക്ക് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.

നിവിൻ പോളിയ്‌ക്കൊപ്പം പുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ് നമിത ആദ്യമായി മുഖ്യവേഷത്തിലെത്തുന്നത്. തുടർന്ന് ദിലീപിനൊപ്പം സൗണ്ട് തോമയിലും കുഞ്ചാക്കോ ബോബനൊപ്പം പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രങ്ങളിൽ തിളങ്ങി.

See also  കറുത്ത മുത്തിലെ ബാല മോൾ ഇത്ര പെട്ടെന്ന് വളർന്നോ ? പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article