കീർത്തി സുരേഷിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ…

Written by Web Desk1

Published on:

കരിയറിൽ പെട്ടെന്നുള്ള വളർച്ചയായിരുന്നു നടി കീർത്തി സുരേഷിന്റേത്. ബാലതാരമായാണ് താരം സിനിമയിലെത്തിയത്. ദിലീപ് നായകനായ കുബേരനിലെ മിടുക്കരായ മക്കളിൽ ഈ മിടുക്കിയും ശ്രദ്ധിക്കപ്പെട്ടു.

ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രിയദർശൻ മോഹൻലാൽ കുട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലിയിലാണ്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകൾ ചെയ്ത് നടി എന്ന നിലയിൽ കീർത്തി തന്റെ നിലയുറപ്പിച്ചു.

ഒരു സമയത്ത് തെന്നിന്ത്യയിൽ ഏറ്റവും ട്രോളുകള്‍ ഏറ്റു വാങ്ങേണ്ടി വന്ന നടിയാണ് താനെന്ന് പറയുകയാണ് കീർത്തി സുരേഷ്. ട്രോൾ ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണവുമുണ്ടായിട്ടുണ്ടാകും.‌‌‌

എന്നാല്‍ മഹാനടി സിനിമ റിലീസ് ചെയ്തതില്‍ പിന്നെ അത് കുറഞ്ഞുവെന്നും കീർത്തി പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കീർത്തി ഇതേക്കുറിച്ച് സംസാരിച്ചത്. താരം സിംഗിള്‍ ആണോ എന്ന ചോദ്യത്തിനും കീർത്തി പ്രതികരിച്ചു.

ഞാൻ സിംഗിൾ ആണെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും വ്യക്തിജീവിതത്തിലും പ്രൊഫഷനൽ ജീവിതത്തിലും താൻ സന്തോഷവതിയാണെന്നും കീർത്തി പറഞ്ഞു.

എപ്പോൾ കല്ല്യാണം എന്ന് ചോദിക്കുന്നവരിൽ പാതിയും കല്യാണം കഴിക്കാത്തവരായിരിക്കുമെന്നും. എന്നോട് ആരെങ്കിലും ആ കാര്യത്തെ കുറിച്ച് ചോദിച്ചാൽ താൻ ഒഴിഞ്ഞു മാറാറാണ് പതിവെന്നും കീർത്തി പറ‍ഞ്ഞു.

See also  ആദ്യ പ്രതിഫലം 50 രൂപ; ഇന്ന് ആസ്തി 770 ദശലക്ഷം ഡോളർ..

Related News

Related News

Leave a Comment