Tuesday, October 21, 2025

അതിമനോഹരിയായി തിളങ്ങി എസ്തർ അനിൽ…..

Must read

എസ്തർ അനില്‍ മികച്ച ബാലതാരമായി വന്ന് ഇപ്പോൾ നായികമായി മാറിയ നടിയാണ്. മലയാളത്തിലെ സൂപ്പർ ഹിറ്റ് മോഹൻലാൽ- ജിത്തുജോസഫ് ചിത്രം ദൃശ്യം ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിലിടം നേടിയ എസ്തർ സാമൂഹിക മാധ്യമങ്ങളിലും ഇപ്പോൾ വളരെ സജീവമാണ്.

ഫാഷൻലോകത്തെ ട്രെൻഡുകള്‍ ഏറെ ശ്രദ്ധിക്കുന്ന നടി ഇപ്പോൾ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങളും ആരാധകർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ‘ബ്രാലെറ്റ് ടോപ്പ്’ ധരിച്ചുള്ള ചില ഫോട്ടോകളാണ് എസ്തർ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിലെ ബ്രാലെറ്റ് ടോപ്പില്‍ നടി ഏറെ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്. ആരാധകരിലൊരാള്‍ നടിയുടെ ചിത്രത്തിന് താഴെ ‘ബ്യൂട്ടി ക്വീൻ’ എന്നാണ് കമന്റിട്ടിരിക്കുന്നത്.

ഓഫ് വൈറ്റ് നിറത്തിലുള്ള ബ്രാലെറ്റ് ടോപ്പിലെ നെറ്റില്‍ ഹാൻഡ് എംബ്രോയഡറി വർക്കുകളുമുണ്ട്. വസ്ത്രത്തിനിണങ്ങും വിധത്തിലുള്ള മേക്കപ്പും എസ്തറിനെ കൂടുതല്‍ സുന്ദരിയാക്കുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article