Saturday, April 19, 2025

കറുത്ത മുത്തിലെ ബാല മോൾ ഇത്ര പെട്ടെന്ന് വളർന്നോ ? പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ…

Must read

- Advertisement -

കറുത്ത മുത്ത് സീരിയലിൽ ബാലമോളായി പ്രേക്ഷകഹൃദയം കവർന്ന അക്ഷര കിഷോറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്.

ബാലതാരമായി വന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അക്ഷര കിഷോറിനെ അത്ര എളുപ്പത്തിൽ മറക്കാനാവില്ല. കറുത്ത മുത്ത് എന്ന സീരിയലിൽ ബാലമോൾ എന്ന കഥാപാത്രമായാണ് അക്ഷര ആദ്യം ശ്രദ്ധ നേടിയത്.

അക്ഷരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. വളർന്നു വലുതായ ബാല മോളെ കണ്ട അമ്പരപ്പിലാണ് പ്രേക്ഷകരും. എന്നാണ് ഇനി നായികയായി സിനിമയിലേക്ക് എന്നാണ് ആരാധകർ തിരക്കുന്നത്.

ആറാമത്തെ വയസിലാണ് ബേബി അക്ഷര അഭിനയത്തിലേക്ക് കടന്നു വന്നത്. ബാല മോൾ ഹിറ്റായതോടെ അക്ഷരയെ തേടി കൈനിറയെ അവസരങ്ങളെത്തി. പിന്നീട് മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്കും അക്ഷര ചേക്കേറി.

മത്തായി കുഴപ്പക്കാരനല്ല (2014) എന്ന ചിത്രത്തിലൂടെയായിരുന്നു അക്ഷരയുടെ സിനിമാ അരങ്ങേറ്റം. പിന്നീട്, ആടുപുലിയാട്ടത്തിൽ ജയറാമിന്റെ മകളായി അഭിനയിച്ചു.

ഹലോ നമസ്തേ , വേട്ട, കനൽ, ഡാർവിന്റെ പരിണാമം എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഇതിനകം പതിനെട്ടോളം ചിത്രങ്ങളിൽ അക്ഷര അഭിനയിച്ചിട്ടുണ്ട്.

കണ്ണൂർ സ്വദേശിയായ അക്ഷര എറണാകുളം വെണ്ണലയിലാണ് താമസം. ആർക്കിടെക്ടായ കിഷോറിന്റെയും ബാങ്ക് ജീവനക്കാരി ഹേമപ്രഭയുടെയും മകളാണ്.

കറുത്തമുത്ത് കൂടാതെ മറ്റ് ചില സീരിയലുകളിലും അക്ഷര അഭിനയിച്ചിരുന്നു.

ഏതാനും പരസ്യചിത്രങ്ങളിലും അക്ഷര അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിനു പുറമേ പഠനത്തിലും നൃത്തത്തിലും പാട്ടിലുമെല്ലാം കഴിവ് തെളിയിച്ച താരമാണ് അക്ഷര. ഏതാനും പരസ്യചിത്രങ്ങളിലും അക്ഷര അഭിനയിച്ചിട്ടുണ്ട്.

See also  ഗസൽ ഗായകൻ പങ്കജ് ഉദാസ്(72) ഇനി ഓർമ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article