കാഞ്ചിപുരം പട്ടുസാരിയാണ് അഹാന അണിഞ്ഞത്. പീച്ച് ഷെയ്ഡിലുള്ള കാഞ്ചിപുരം സിൽക്ക് സാരിയാണ് താരത്തിന്റെത്.
സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു ദിയ കൃഷ്ണ (Diya krishna)യുടെയും അശ്വിൻ ഗണേശിന്റെയും. വിവാഹദിനത്തിലെ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായി കൊണ്ടിരിക്കുകയാണ്.
നടൻ കൃഷ്ണകുമാറിന്റെ 4 പെൺമക്കളും ഒരുപോലെ സുന്ദരികളായി ഒരുങ്ങിയ ദിനം. അതിനിടയിൽ ആരാധകശ്രദ്ധ കൂടുതൽ നേടിയത് അഹാനയ്ക്കാണ് (Ahaana Krishna) എന്ന് കരുതും വിതമാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.
കല്യാണ ചിത്രങ്ങൾക്ക് താഴെ എല്ലാം വധുവിന്റെ ലുക്ക് തോന്നിച്ചത് അഹാന (Ahaana Krishna)യ്ക്കാണ് എന്ന വിധത്തിലാണ് കമന്റുകൾ എത്തുന്നത്. ദേവതയെ പോലെ തോന്നി.
ഈ ദിവസം മൊത്തം നിങ്ങൾ കവർന്നു, എന്നിങ്ങനെയാണ് ആരാധക പ്രതികരണം എത്തുന്നത്. പ്രധാനമായും അഹാനയുടെ സാരിയും വേദിയിൽ ശ്രദ്ധാകേന്ദ്രമായി.
കാഞ്ചിപുരം പട്ടുസാരിയാണ് അഹാന അണിഞ്ഞത്. പീച്ച് ഷെയ്ഡിലുള്ള കാഞ്ചിപുരം സിൽക്ക് സാരിയാണ് താരത്തിന്റെത്. അറുപതിനായിരം രൂപയാണ് അഹാനയുടെ സാരിയുടെ വില.
ദിയയുടെ സാരിക്ക് രണ്ട് ലക്ഷം രൂപയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് വെച്ചായിരുന്നു ദിയയുടെയും അശ്വിന്റെയും വിവാഹം. വലിയ ആർഭാടങ്ങൾ ഇല്ലാതെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.