Wednesday, April 2, 2025

പുതിയ തുടക്കം കുറിച്ച് നടി ഭാമ ; ഇനി ഹാപ്പി പ്ലേസ് ഇതായിരിക്കു൦

Must read

- Advertisement -

തന്റെ ജീവിതത്തിൽ സംഭവിച്ച തകർച്ചക്ക് ശേഷം സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് നടി ഭാമ. സെല്‍ഫ് ലവ്വിനും, പോസിറ്റീവ് തോട്‌സിനും പ്രാധാന്യം നല്‍കിയാണ് ഭാമയുടെ മിക്ക പോസ്റ്റുകളും. ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങളിലും വലിയ സന്തോഷമുണ്ടെന്ന് ഇപ്പോള്‍ ഭാമ വിശ്വസിക്കുന്നു. അങ്ങനെ ഒരു സന്തോഷത്തെ കുറിച്ചാണ് നടിയുടെ പുതിയ പോസ്റ്റ്.

മറ്റൊന്നുമല്ല, ഭാമ തന്റെ യൂട്യൂബ് ചാനല്‍ റീലോഞ്ച് ചെയ്തു. നേരത്തെ ഒരു തുടക്കം കുറിച്ചിരുന്നുവെങ്കിലും തുടര്‍ച്ചയായി വീഡിയോ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇന്നിപ്പോള്‍ മോള്‍ക്ക് നാല് വയസ്സായി, കാര്യങ്ങള്‍ എല്ലാം ഓരോന്നായി സെറ്റ് ചെയ്തു വരുന്നു. മലയാള മാസത്തിലെ മകളുടെ പിറന്നാള്‍ കൂടെയാണിന്ന. അതുകൊണ്ട് ക്ഷേത്ര ദര്‍ശനം നടത്തിക്കൊണ്ടാണ് പുതിയ തുടക്കത്തിന് ഭാമ നാന്ദി കുറിക്കുന്നത്.

ഫ്രഷ് സ്റ്റാര്‍ട്ട്, പുതിയ വൈബ്, യാത്ര വീണ്ടും ആരംഭിയ്ക്കുന്നു, ഞങ്ങളുടെ യൂട്യൂബ് ചാനലിന്റെ പുഃനര്‍ജീവിതത്തിലേക്ക് സ്വാഗതം’ എന്ന് പറഞ്ഞ് ഭാമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. അതിന് സഹായിച്ചവരെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് പോസ്റ്റ്. ആശംസകളുമായി കമന്റില്‍ നിരവധി ആളുകള്‍ എത്തുന്നുണ്ട്. യാത്ര തുടരുക, പൂര്‍ണ പിന്തുണ, നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്ക് വേണ്ടി വീണ്ടും ശക്തമായി തിരിച്ചുവരിക- എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കമന്റുകള്‍

ആറ് മിനിട്ടുള്ള ഒരു വീഡിയോ നടി പുതിയ ഈ തുടക്കത്തിന്റെ ഭാഗമായി നടി പങ്കുവച്ചിട്ടുമുണ്ട്. പരമാറ ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി, ആ ക്ഷേത്രത്തിലേക്ക് താന്‍ എത്തപ്പെട്ടതിനെ കുറിച്ചും, വിശ്വാസങ്ങളെ കുറിച്ചുമൊക്കെയാണ് വീഡിയോയില്‍ ഭാമ സംസാരിക്കുന്നത്. 2007 ല്‍ സിനിമയില്‍ എത്തിയ കാലം മുതല്‍ കൊച്ചിയില്‍ വരുന്നുണ്ട്, പക്ഷേ കൊച്ചിയിലെ തിരക്കു പിടിച്ച നഗരത്തിന്റെ നടുവില്‍ ഇത്രയും ശാന്തമായ ക്ഷേത്രം ഇപ്പോള്‍ കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷമാണ് അറിയുന്നത് എന്ന് ഭാമ പറയുന്നു.

മറയന്‍ ഡ്രൈവിലേക്ക് താമസം മാറിയതിന് ശേഷം അടുത്തുള്ള, പോകാന്‍ പറ്റിയ ക്ഷേത്രം ഏതൊക്കെയാണെന്ന് അന്വേഷിച്ചിരുന്നു. അങ്ങനെയാണ് ഈ ക്ഷേത്രത്തെ കുറിച്ചറിഞ്ഞത്. വന്നപ്പോള്‍ അത്രയും സമാധാനമുള്ള ഒരിടം. പോസിറ്റീവ് വൈബ്, ഇവിടെ വച്ചു തന്നെ തുടങ്ങാം ആദ്യത്തെ വീഡിയോ എന്ന് കരുതി. എന്റെ ജീവിതത്തിലെ കണക്ടഡ് ആയിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇനി എന്റെ ഒരു ഹാപ്പി പ്ലേസ് ആയിരിക്കും ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു- ഭാമ പറഞ്ഞു

See also  എമ്പുരാന്‍ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ…; മോഹന്‍ലാല്‍ - ശോഭന ഹിറ്റ് ജോഡിയുടെ തുടരും ട്രെയിലര്‍ റിലീസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article