ലോകപ്രശസ്ത വാഴപ്പഴം 52.4 കോടിയ്ക്ക് വാങ്ങി ഒറ്റയടിക്ക് കഴിച്ചു, ഞെട്ടൽ മാറാതെ ലോകം

Written by Taniniram

Published on:

ഭിത്തിയില്‍ ടേപ്പുകൊണ്ട് ഒട്ടിച്ചുവച്ച വാഴപ്പഴത്തിന്റെ വില 52.4 കോടി രൂപ. ഒടുവില്‍ വാങ്ങിയ ആള്‍ തന്നെ ഒറ്റയിടിക്ക് കഴിച്ചതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

ചൈനീസ് വംശജനായ ക്രിപ്റ്റോകറന്‍സി സ്ഥാപകന്‍ ജസ്റ്റിന്‍ സണ്‍ ആണ് 6.2 മില്യണ്‍ ഡോളര്‍ അതായത് 52.4 കോടി രൂപ ചെലവഴിച്ച് ആ വാഴപ്പഴം വാങ്ങിയത്. നവംബര്‍ 29 വെള്ളിയാഴ്ച ഹോങ്കോങ്ങിലെ ഒരു ആഡംബര ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍വച്ച് ജസ്റ്റിന്‍ ആ പഴം അങ്ങ് ‘വിഴുങ്ങി’. മറ്റ് വാഴപ്പഴങ്ങളെ ഇത് വളരെ നല്ലതാണെന്ന് വാഴപ്പഴം കഴിച്ചതിന് ശേഷം ജസ്റ്റിന്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത ഓരോ വ്യക്തിക്കും ഒരു വാഴപ്പഴവും ഒരു റോള്‍ ഡക്റ്റ് ടേപ്പും സുവനീറായി നല്‍കുകയും ചെയ്തിരുന്നു.

ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റെലന്‍ ക്യൂറേറ്റ് ചെയ്ത കലാസൃഷ്ടിയാണ് ടേപ്പ് ഒട്ടിച്ച ഈ വാഴപ്പഴം. അദ്ദേഹത്തിന്റെ ഒരു കൊമേഡിയന്‍ പരമ്പരയുടെ സൃഷ്ടിയായിരുന്നു ഇത്. 2019ല്‍ മയാമി മേളയിലായിരുന്നു ഇത് ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നത്. അന്നു മുതല്‍ ലോകത്ത് വന്‍ ചര്‍ച്ചയായിരുന്നു ഈ വാഴപ്പഴം. ആദ്യ രണ്ട് പ്രദര്‍ശനത്തില്‍ ഒരിക്കല്‍ 10,15,286.40 രൂപയ്ക്കും രണ്ടാമത്തെ തവണ 12,69,1080 രൂപയ്ക്കുമായിരുന്നു വിറ്റുപോയത്. എന്നാല്‍ ഇത്ര വലിയ തുക ലഭിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞയാഴ്ച ലേലം നേടിയതിന് തൊട്ടുപിന്നാലെ ഇത് കഴിക്കാന്‍ തന്നെയാണ് തന്റെ ഭാവമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ട് അനുസരിച്ച് 74 കാരനായ ഷാ ആലം എന്ന പഴം വില്‍പനക്കാരനാണ് വാഴപ്പഴം കലാകാരന് വിറ്റത്. അതും 35 സെന്റിന്.

See also  ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു

Leave a Comment