എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്.ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മാറ്റം

Written by Taniniram

Published on:

2024 ഏപ്രില്‍ മുതല്‍ ക്ലാസിക് ഡെബിറ്റ് കാര്‍ഡുകളുടെ ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ് 200 രൂപയും ജിഎസ്ടിയുമായി വര്‍ധിക്കും. നിലവില്‍ 125 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് വാര്‍ഷിക നിരക്ക് ചാര്‍ജായി ഈടാക്കിയിരുന്നത്.
യുവ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് അടുത്ത മാസം മുതല്‍ ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ് 250 രൂപയും ജിഎസ്ടിയുമായി ഉയരും. നിലവില്‍ 175രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് നിലവിലുള്ള ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ്.

പ്രീമിയം ബിസിനസ് കാര്‍ഡ്പ്രൈഡ് പോലെയുള്ള പ്രീമിയം ബിസിനസ് ഡെബിറ്റ് കാര്‍ഡുകളുടെ ഉപഭോക്താക്കളില്‍ നിന്നും ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ് ഇനത്തില്‍ 350 രൂപയും ജിഎസ്ടിയുമാണ് നിലവില്‍ ഈടാക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ വാര്‍ഷിക നിരക്ക് 425 രൂപയും ജിഎസ്ടിയുമായി ഉയരും

See also  ‘ഗോതമ്പ്’ ഫോർക്കുമായി മാഗി… നൂഡിൽസിനൊപ്പം ഇനി ഫോർക്കും കഴിക്കാം…

Leave a Comment