പേടിഎം ആപ് പ്രവര്‍ത്തനരഹിതമാകുമോ?നിങ്ങളുടെ ഫോണില്‍ പേടിഎം ആപ് ഉണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ അറിയണം

Written by Taniniram

Published on:

കേരളത്തിലടക്കം ഇന്ത്യയില്‍ കോടിക്കണക്കിന് യൂസര്‍മാരുളള പേമെയ്ന്റ് ആപ്പാണ് പേടിഎം (Paytm) . നോട്ട് നിരോധന സമയത്തും കോവിഡ് കാലഘട്ടത്തിലുമാണ് പേടിഎമ്മിന്റെ ജനപ്രീതി വര്‍ധിച്ചത്. ഇപ്പോഴിതാ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി കഴിഞ്ഞ ദിവസമായിരുന്നു റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. ഫെബ്രുവരി 29 മുതല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുത്. പേടിഎം ബാങ്കിന്റെ അക്കൗണ്ടില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ വാലറ്റുകള്‍ ടോപ്അപ് ചെയ്യുകയോ പാടില്ലായെന്നാണ് ആര്‍.ബി.ഐയുടെ നിര്‍ദേശം.

എന്നാല്‍, പേടിഎം യൂസര്‍മാര്‍ ആരും തന്നെ ആര്‍.ബി.ഐ വിലക്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചിരിക്കുകയാണ് സ്ഥാപകന്‍ വിജയ് ശേഖര്‍. ഫെബ്രുവരി 29 ന് ശേഷവും പേടിഎം ആപ്പ് സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് (ഒസിഎല്‍) മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം പേടിഎം പേയ്‌മെന്റ്സ് ബാങ്കിന് വിലക്ക് വീണാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഭൂരിഭാഗം സേവനങ്ങളും തുടരാന്‍ കമ്പനിക്ക് കഴിയും. പുതിയ പേടിഎം വാലറ്റ് തുറക്കാന്‍ കഴിയില്ലെങ്കിലും നിലവില്‍ വാലറ്റുള്ളവര്‍ക്ക് അതില്‍ ബാലന്‍സ് ടോപ് അപ് ചെയ്യാനും ഇടപാടുകള്‍ നടത്താനും തടസമുണ്ടാകില്ല. അതേസമയം, പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിലൂടെ ഇടപാടുകളൊന്നും സാധ്യമാകില്ല.

പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ യു.പി.ഐ അഡ്രസുള്ളവര്‍ക്ക് യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ കഴിയില്ലായെന്നതാണ് പോരായ്മയ എന്നാല്‍, മറ്റുള്ള ബാങ്കിന്റെ യു.പി.ഐ ഐഡികള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. മൊബൈല്‍ ചാര്‍ജിംഗ്, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാനുളള സംവിധാനങ്ങള്‍ എന്നീവ പഴയതുപോലെ തുടരും.

See also  ഗുജറാത്തിൽ 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഗൗതം അദാനി

Leave a Comment