ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി.ഗോവിന്ദന്‍ 80-ന്റെ നിറവില്‍. ഭീമയെ സ്വര്‍ണ്ണവിപണയിലെ മാര്‍ക്കറ്റ് ലീഡറായി കൈപിടിച്ചുയര്‍ത്തിയ അദ്ദേഹത്തിന്റെ ജന്മദിനം ഭീമഗ്രൂപ്പ് വിപുലമായി ആഘോഷിക്കും.
സഹസ്ര ചന്ദ്ര ദര്‍ശന ശാന്തി എന്ന പേരിലുളള ആഘോഷ പരിപാടി മാര്‍ച്ച് 7ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
ഭീമ ജ്വല്ലറിയുടെ സ്ഥാപക പിതാവായ പരേതനായ ഭീമ ഭട്ടറുടെയും വനജ ഭീമ ഭട്ടറിന്റെയും മൂന്നാമത്തെ മകനായി ആലപ്പുഴയിലാണ് അദ്ദേഹം ജനിച്ചത്. ആലപ്പുഴ എസ്.ഡി. കോളേജില്‍ നിന്ന് കൊമേഴ്സ് ബിരുദധാരിയായ അദ്ദേഹം കൊളംബോ സര്‍വകലാശാലയില്‍ നിന്ന് ജെമോളജിയില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ, സ്വര്‍ണ്ണ വിപണിയിലെ ഓരോ ചലനങ്ങളും അദ്ദേഹം നിരീക്ഷിച്ച് വന്നിരുന്നു.
18-ാം വയസ്സില്‍ ആലപ്പുഴയിലെ ഭീമ & ബ്രദേഴ്സിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായി കുടുംബ ബിസിനസില്‍ ചേര്‍ന്ന ഡോ. ബി. ഗോവിന്ദന്‍ ഇന്ന് 4000 കോടി രൂപയുടെ കമ്പനിയായ ഭീമ ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. കൊളംബോ സര്‍വകലാശാലയില്‍ നിന്ന് ജെമോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 1994 മുതല്‍ 1999 വരെ തിരുപ്പതി ദേവസ്ഥാനത്തിന്റെ ജ്വല്ലറി ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. 2012 ലെ കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്, കൂടാതെ ‘ദി ആര്‍ട്ട് ഓഫ് ജ്വല്ലറി മാഗസിന്‍’ സംഘടിപ്പിച്ച ‘ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്’ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റ് ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ ഓഫ് കൊമേഴ്സിന്റെ (ബിഎസ്ഐസിസി) ‘ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും ലഭിച്ചു.