ബിഗ്ബോസ് സീസൺ 7 ൽ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ എവിക്ട് ആയ വ്യക്തിയാണ് ആർജെ വിൻസി. എവിക്ഷന്‍ പ്രഖ്യാപനം വന്നപ്പോള്‍ ബിന്‍സി ഏറ്റവും വൈകാരികമായി യാത്ര പറഞ്ഞത് അപ്പാനി ശരത്തിനോട് ആയിരുന്നു. ഷോയില്‍ ഏറ്റവും സത്യസന്ധമായി നില്‍ക്കുന്ന മത്സരാര്‍ഥി ആരെന്ന അഭിമുഖത്തിലെ ചോദ്യത്തിനും ബിന്‍സി അപ്പാനി ശരത്തിന്‍റെ പേരാണ് പറഞ്ഞത്. ഇപ്പോഴിതാ തന്നേയും അപ്പാനി ശരത്തിനേയും ചേർത്തുള്ള വിവാദങ്ങൾക്കെല്ലാം മറുപടി പറയുകയാണ് ആർജെ ബിൻസി. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.
”പുറത്തിറങ്ങുന്നതിന് മൂന്ന് ദിവസം മുൻപാണ് അക്ബർ-അപ്പാനി കൂട്ടുകെട്ടിലേക്ക് ഞാൻ എത്തുന്നത്. അവിടെ എല്ലാവരോടും ഞാൻ സംസാരിക്കുമായിരുന്നു. പേഴ്സണൽ ഫേവറിറ്റ് എന്നു പറയാൻ എനിക്കവിടെ ആരുമില്ല. എന്റെ അപ്പനിൽ നിന്നും ചേട്ടനിൽ നിന്നുമൊക്കെ കിട്ടുന്ന വൈബ് ആണ് എനിക്ക് അപ്പാനിയിൽ നിന്നും കിട്ടിയത്. ചാച്ചാ എന്നാണ് ഞാൻ വിളിച്ചിരുന്നത്. ശരത്തേട്ടനെ ഹഗ് ചെയ്തശേഷം കപ്പ് അടിച്ചിട്ട് വരണമെന്നാണ് ഞാൻ ചെവിയിൽ പറഞ്ഞത്. ഹൗസിനുള്ളിലും എന്നോട് കൂടുതലും അദ്ദേഹം ഭാര്യയുടെ കാര്യമാണ് സംസാരിച്ചിരുന്നത്.
മറ്റുള്ളവർ കണ്ടന്റിന് വേണ്ടി പറഞ്ഞതിന് എനിക്ക് എന്തു ചെയ്യാൻ പറ്റും. ഞാൻ അവിടെ ഉണ്ടായിരുന്ന സമയത്താണ് പറഞ്ഞതെങ്കിൽ അതിന് എനിക്ക് മറുപടി കൊടുക്കാമായിരുന്നു. ഉള്ള സമയത്ത് അവിടെ ഒന്നും സംഭവിച്ചിട്ടില്ല. ഇറങ്ങിക്കഴിഞ്ഞപ്പോൾ ഷാനവാസിക്കയും അനുമോളും ഇടക്ക് എന്തോ പറയുന്നുണ്ടായിരുന്നു. താൻ കാരണമല്ലേ ഒരു പെൺകൊച്ച് പുറത്തു പോയത് എന്ന രീതിയിൽ അനുമോളും സംസാരിച്ചു”, ബിൻസി അഭിമുഖത്തിൽ പറഞ്ഞു.
പുറത്തിറങ്ങിയ ശേഷവും അപ്പാനി ശരത്തിന്റെ ഭാര്യ തന്നെ വിളിച്ചിരുന്നുവെന്നും ബിൻസി വെളിപ്പെടുത്തി. ”ഞാൻ 24 മണിക്കൂറും ലൈവ് കാണുന്നയാളാണ്. എനിക്കൊരു മോശവും അതിൽ തോന്നിയിട്ടില്ല, എന്റെ ഭർത്താവിനെ എനിക്കറിയാം എന്നാണ് രേഷ്‍മ ചേച്ചി പറഞ്ഞത്”, ബിൻസി കൂട്ടിച്ചേർച്ചു.