Saturday, August 30, 2025

‘രേണുവിന് മറ്റൊരു ബന്ധമുണ്ടെന്നത് ഞാൻ അറിഞ്ഞിരുന്നു, പറയേണ്ട കാര്യം പറയണമല്ലോ, രേണുവിന്റെ പേര് കേൾക്കുമ്പോൾ തന്നെ ചിരി വരും’; നിമിഷ…

രേണുവിന്റെ പേര് കേൾക്കുമ്പോൾ തന്നെ ചിരി വരും എന്നും നിമിഷ പറയുന്നു. ആരുടേയും സപ്പോർട്ടില്ലാതെ ഒറ്റയ്ക്ക് തന്നെയാണ് ഇവിടെ വരെ ഞാൻ എത്തിയത്. ഫാമിലിയുടെ പിന്തുണ എനിക്കുണ്ട്. നാല് യുട്യൂബ് ചാനലുകളുണ്ട്.

Must read

- Advertisement -

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളിൽ ഒരാളാണ് രേണു സുധി. ഹൗസിനുള്ളിൽ കണ്ടന്റ് കൊടുക്കാൻ രേണു ശ്രമിക്കാറില്ലെങ്കിലും പുറത്ത് ഇപ്പോഴും വൈറൽ താരം രേണുവും രേണുവുമായി ചുറ്റപ്പെട്ട വിഷയങ്ങളുമാണ്. കൊല്ലം സുധിയുടെ മരണശേഷം രേണു മറ്റൊരാളുമായി പ്രണയത്തിലായിയെന്നും ആ ബന്ധത്തിൽ ​ഗർഭിണിയായശേഷം അബോർഷൻ ചെയ്തുവെന്നുമുള്ള രീതിയിൽ റിപ്പോർട്ടുകൾ പ്രചരിച്ചത് അടുത്തിടെയാണ്.വിഷയവുമായി ബന്ധപ്പെട്ട് മുൻ ബി​ഗ് ബോസ് താരം ഹനാന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ രേണുവിന്റെ സുഹൃത്തായിരുന്ന നിമിഷ ബിജോ ഈ വിഷയത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ അഭിമുഖത്തിൽ പങ്കുവെച്ചു.

രേണു അബോർഷനിലൂടെ കൊച്ചിനെ കളഞ്ഞുവെന്ന് അവരുടെ അയൽവാസി പറഞ്ഞപ്പോഴാണ് താൻ ആദ്യം അറിഞ്ഞതെന്ന് നിമിഷ പറയുന്നു.റീച്ചിന് വേണ്ടി രേണുവിനെ പിടിച്ച് ഇടേണ്ട ആവശ്യം എനിക്ക് ഇല്ല. അവളെ എന്നും ചേർത്ത് പിടിച്ചിട്ടുള്ളയാളാണ് ഞാൻ. വീടിന്റെയും ബിഷപ്പിന്റെയും വിഷയം വന്നപ്പോൾ രേണു ചെയ്തത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് അതിന് എതിരെ ഞാൻ സംസാരിച്ചത്. അവളെ വിളിച്ച് സംസാരിക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. രേണുവിനൊപ്പം ഒരു റീൽ പോലും ചെയ്യാൻ എനിക്ക് താൽപര്യമില്ല.

അവളെ വിറ്റ് തിന്നുന്ന പലരുമുണ്ട്. സുധി ചേട്ടന്റെ ചരമ വാർഷികത്തിൽ പങ്കെടുക്കാൻ പോയപ്പോൾ അയൽക്കാരിയായ ഒരു ചേച്ചി എന്നോട് പറഞ്ഞിരുന്നു രേണു അബോർഷൻ ചെയ്ത് ഒരു കൊച്ചിനെ കളഞ്ഞുവെന്ന്. അന്ന് അറിഞ്ഞുവെങ്കിലും ഞാൻ അത്ര മൈന്റ് ചെയ്തിരുന്നില്ല. പിന്നീടാണ് ഹനാന്റെ ഓഡിയോ കേട്ടത്. ഹനാൻ പറഞ്ഞത് തന്നെയാണ് ഞാനും അറിഞ്ഞത്. വേറൊരാളുമായി ബന്ധമുണ്ടാകുന്നത് ഇന്നത്തെ കാലത്ത് നടക്കുന്നതാണ്.

ബന്ധം വേണോ വേണ്ടയോ എന്നത് ഓരോ ആളുകളുടെ താൽപര്യമാണ്. രേണുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്നതും ഞാൻ അറിഞ്ഞിരുന്നു. രേണുവിനെ തേജോവധം ചെയ്യണമെന്നോ അവളെ വെച്ച് റീച്ച് ഉണ്ടാക്കണമോ എന്നൊന്നും എനിക്കില്ല. ഞാനും രേണുവും തമ്മിൽ പ്രശ്നമില്ല. പക്ഷെ പറയേണ്ട കാര്യം പറയണമല്ലോ. രേണുവിന്റെ പിആറിനെ കൊണ്ട് ശല്യമാണ്.

അന്ന് സുധി ചേട്ടന്റെ ചരമ വാർഷികത്തിന് രേണു എന്നെ ക്ഷണിച്ചതുകൊണ്ടാണ് പോയത്. അയൽപ്പക്കകാരുപോലും ആ ചടങ്ങിന് ഉണ്ടായിരുന്നില്ല. അവൾക്കൊപ്പം പ്രവർത്തിക്കുന്ന കുറച്ച് ആളുകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. സുധി ചേട്ടന്റെ വീട്ടിൽ നിന്ന് പോലും ആരും ഉണ്ടായിരുന്നില്ല. രേണു അബോർഷൻ ചെയ്തതിന് എന്റെ കയ്യിൽ തെളിവില്ല. അവൾ ​ഗർഭം ധരിച്ചാലും കളഞ്ഞാലും എനിക്ക് ഒരു വിഷയവുമില്ല.

രേണുവിന്റെ പേര് കേൾക്കുമ്പോൾ തന്നെ ചിരി വരും എന്നും നിമിഷ പറയുന്നു. ആരുടേയും സപ്പോർട്ടില്ലാതെ ഒറ്റയ്ക്ക് തന്നെയാണ് ഇവിടെ വരെ ഞാൻ എത്തിയത്. ഫാമിലിയുടെ പിന്തുണ എനിക്കുണ്ട്. നാല് യുട്യൂബ് ചാനലുകളുണ്ട്. അതിൽ ഒരു ചാനലിൽ നിന്നും കിട്ടുന്ന വരുമാനം ചാരിറ്റിക്ക് ഉപയോ​ഗിക്കാനാണ് തീരുമാനം. മണിച്ചേട്ടനെ ഏറെ ഇഷ്ടമുള്ളയാളാണ് ഞാൻ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആരും എന്നെ തിരിച്ച് അറിഞ്ഞിട്ടില്ല.

See also  ബിഗ് ബോസ് സീസൺ 7: ജിസേലും നെവിനും ഏകാധിപതികൾ; കിച്ചണിൽ ആദ്യ ദിവസം തന്നെ പൊരിഞ്ഞ അടി

യുട്യൂബ് ചാനലും ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയാണ് ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അത് നല്ലൊരു വരുമാന മാർ​ഗവുമാണ്. സിനിമയിൽ‌ അഭിനയിക്കുമ്പോൾ തുച്ഛമായ പണം മാത്രമെ ലഭിച്ചിരുന്നുള്ളു. പക്ഷെ യുട്യൂബ് ചാനലിലും മറ്റും കുറച്ച് എക്സ്പോസ് ചെയ്ത് വീഡിയോ ഇട്ടാലും അത് സ്വന്തം യുട്യൂബ് ചാനലിലാണല്ലോ ഇടുന്നത്. വരുമാനവുമുണ്ട്. നമ്മുടേതായ സമയം എല്ലാ കാര്യങ്ങൾക്കും കിട്ടും.

സീരിയൽ, സിനിമ ലൊക്കേഷനിൽ പോയാൽ ആരുടേയും ജാഡ കാണേണ്ടതില്ലല്ലോ. ന്യൂഡിറ്റി ഞാൻ ചെയ്യാറില്ല. പോൺ സൈറ്റിലും ഇല്ല. പലരും എന്റെ ക്യാരക്ടർ മനസിലാക്കിയല്ല എന്നെ കുറിച്ച് സംസാരിക്കുന്നത്. എന്റെ റീലിൽ നിന്നും ചില ഭാ​ഗങ്ങൾ കട്ട് ചെയ്ത് ചിലർ പോൺ സൈറ്റ് എന്ന രീതിയിൽ ലിങ്കുണ്ടാക്കി ഇടാറുണ്ടെന്നും നിമിഷ പറയുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article