Tuesday, September 30, 2025

ബിഗ് ബോസ് സീസൺ 7; സെറ്റിൽ ഉള്ളതു പോലെ തന്നെയാണ് ബിഗ് ബോസിലും, ഞെട്ടലുണ്ടായില്ല: അനുമോളെക്കുറിച്ച് ജീവൻ…

Must read

- Advertisement -

ബിഗ് ബോസ് മലയാളം സീസൺ 7 ൽ കഴിഞ്ഞ ദിവസമാണ് നടൻ ജീവനും നടി സോഫി മരിയയും അതിഥികളായി എത്തിയത്. (Actor Jeevan and actress Sophie Maria appeared as guests on Bigg Boss Malayalam Season 7 last day.) സീരിയൽ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ഇരുവരും ബിഗ് ബോസിലെത്തിയത്. ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചകളും നടന്നിരുന്നു. അനുമോളുടെ അടുത്ത സുഹൃത്തായിരുന്നു ജീവൻ. അന്ന് ഇരുവരും ഒരുമിച്ച് സിറ്റ്കോമിലും അഭിനയിച്ചിട്ടുണ്ട്.

ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നെങ്കിലും പിന്നീട് ജീവൻ തന്റെ സുഹൃത്താണെന്ന് അനുമോൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ബിഗ് ബോസിലെത്തിയ അനുമോളെ പിന്തുണച്ച് ജീവൻ പരസ്യമായി രംഗത്തു വന്നിരുന്നില്ല. ഹൗസിനകത്തും ഇരുവരും അധികം സംസാരിച്ചിരുന്നില്ല. ഇപ്പോളിതാ ഒരു അഭിമുഖത്തിൽ അനുമോളെക്കുറിച്ച് സംസാരിക്കുകയാണ് ജീവൻ. സെറ്റിലുള്ളതു പോലെ തന്നെയാണ് അനുമോൾ ബിഗ് ബോസിലെന്ന് ജീവൻ പറയുന്നു.

”അനുമോളുടെ പെർഫോമൻസ് നല്ല രീതിയിൽ പോകുന്നുണ്ട്. സെറ്റിൽ ഉള്ളതു പോലെ തന്നെയാണ് ബിഗ് ബോസിലും. എനിക്ക് വ്യത്യാസമൊന്നും തോന്നിയില്ല”, ജീവൻ അഭിമുഖത്തിൽ പറഞ്ഞു. അനുമോളെ പോലെ പാവം ക്യാരക്ടറുള്ളയാൾ ബിഗ് ബോസിൽ പോയപ്പോൾ ഞെട്ടിയിരുന്നോ എന്ന ചോദ്യത്തിനും ജീവൻ മറുപ‌ടി നൽകി. ”ഞെ‌ട്ടലൊന്നും തോന്നിയില്ല. എല്ലാവരും പാവം തന്നെയാണ്. പിന്നെ അതൊരു ഗെയിം ഷോയാണ്. അതിന്റേതായ രീതിയിൽ ഗെയിം കളിച്ച് പോകുന്നു. അത്രയേ ഉള്ളൂ”, ജീവൻ കൂട്ടിച്ചേർത്തു.

ബാലതാരമായിട്ടാണ് ജീവൻ ഗോപാൽ കരിയർ ആരംഭിച്ചത്. ഇതിനകം നിരവധി സീരിയലുകളുടെ ഭാഗമായിട്ടുള്ള താരം മമ്മി & മി, പോക്കിരി രാജ, മൊഹബ്ബത്ത്, മൈ ബോസ്, ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ, മ്യാവൂ മ്യാവൂ കരിമ്പൂച്ച, കമ്മത്ത് & കമ്മത്ത് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

See also  ബിഗ്ബോസ് 7 ലേക്ക് വന്നപ്പോൾ ആര്യൻ ഏറ്റവുമധികം മിസ് ചെയ്യുന്നത് ആരെ????
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article